Image

വിജയുടെ മകൻ ജെയ്സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകൻ ?

Published on 22 February, 2024
 വിജയുടെ മകൻ ജെയ്സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍  നായകൻ ?
മിഴ് നടന്‍ വിജയിയുടെ മകന്‍ ജെയ്‌സണ്‍ സംവിധായകനായി അരങ്ങേറുന്ന സിനിമയില്‍ നായകനാവുക മലയാളി യുവതാരമായ ദുല്‍ഖര്‍ സല്‍മാനെന്ന് റിപ്പോര്‍ട്ടുകള്‍.
തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും തമിഴ് മാധ്യമങ്ങള്‍ പറയുന്നു.

നിലവില്‍ കമല്‍ഹാസന്‍ മണിരത്‌നം സിനിമയായ തഗ് ലൈഫിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. തെലുങ്കിലും ദുല്‍ഖറിന്റേതായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്. തഗ് ലൈഫില്‍ ദുല്‍ഖറിനെ കൂടാതെ ജയം രവി,തൃഷ,അഭിരാമി,ഗൗതം കാര്‍ത്തിക്,ജോജു ജോര്‍ജ്,ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ അവസാനമായി ചെയ്ത സിനിമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക