Image

വിദ്യാ ബാലന്‍റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ പണം തട്ടാൻ ശ്രമം

Published on 22 February, 2024
 വിദ്യാ ബാലന്‍റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ പണം തട്ടാൻ ശ്രമം
മുംബൈ: ബോളിവുഡ് താരം വിദ്യാ ബാലന്‍റെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിർമിച്ച്‌ പണം തട്ടാൻ ശ്രമമെന്നു പരാതി.
വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാന്‍ ശ്രമം നടന്നത്. ഇതു സംബന്ധിച്ച്‌ താരം മുംബൈ പോലീസില്‍ പരാതി നല്‍കി.

ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴില്‍ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാര്‍ക്കിടയില്‍ തന്നെയാണു തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക