Image

തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്

Published on 23 February, 2024
തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്

കൊച്ചി: തിയേറ്ററുകളില്‍ സിനിമകളുടെ റിലീസിന് തടസ്സം എന്ന വാദം തള്ളി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍.

നാദിര്‍ഷ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കാരണം തിയറ്റര്‍ സമരമല്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.

'തിയറ്ററുകളൊന്നും സമരത്തിലല്ല. ഇന്നലെ റിലീസായ സിനിമ അടക്കം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. എല്ലാ തിയറ്ററിലും സിനിമ റിലീസ് ചെയ്യാന്‍ തരണം. അതില്‍ പക്ഷപാതം പാടില്ല. ഈ ആവശ്യം ആണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇത് സമരം എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഞങ്ങള്‍ കാരണം ഒരു സിനിമയുടെയും റിലീസ് മാറ്റില്ല. ഇവിടെ ഒരു തിയറ്ററും അടക്കില്ല. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയുടെ പ്രദര്‍ശന തീയതി മാറ്റിയതിന് കാരണം എന്താണെന്ന് അതിന്റെ നിര്‍മാതാവിനോടാണ് ചോദിക്കേണ്ടത്'. കെ വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക