Image

ബോളിവുഡിലെ പല പ്രമുഖരും ഡാര്‍ക്ക് വെബില്‍, അവര്‍ മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു; കങ്കണ റണാവത്ത്

Published on 24 February, 2024
ബോളിവുഡിലെ പല പ്രമുഖരും ഡാര്‍ക്ക് വെബില്‍, അവര്‍ മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു; കങ്കണ റണാവത്ത്

മുംബൈ: ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലൂടെ മറ്റുള്ളവരുടെ വിവരങ്ങള്‍ ചോർത്തുകയാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത്.ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബില്‍ സജീവമാണ്. അവർ വാട്സ്‌ആപ്പ്, ഇ മെയില്‍ അടക്കം ഹാക്ക് ചെയ്‌ത് മറ്റുള്ളവരുടെ വിവരങ്ങള്‍ ചോർത്തുകയാണെന്നും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

തട്ടിപ്പ് കോളുകള്‍ തടയുക എന്ന ലക്ഷ്യമിട്ട് മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്ബറില്‍ നിന്നും കോള്‍ വരുമ്ബോള്‍ വിളിക്കുന്നയാളുടെ പേരും കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കങ്കണയുടെ ആരോപണം.

'ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലുണ്ട്. പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യുകയാണവർ, അവർ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോർത്തിയെടുക്കുന്നു. വാട്‌സ്‌ആപ്പും, ഇ മെയിലുമെല്ലാം ഹാക്ക് ചെയ്ത് വിവരങ്ങളെടുക്കുകയാണവർ. അവരെ പിടികൂടിയാല്‍ പല ഉന്നതരും വെളിച്ചത്താകും. അതിനായി ഡാർക്ക് വെബിനെതിരെയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം'- കങ്കണ സമൂഹമാധ്യമത്തില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക