Image

'ആ രാത്രിയുടെ മറവില്‍' ; തങ്കമണിയുടെ ആദ്യ വീഡിയോ ഗാനം നാളെ

Published on 25 February, 2024
'ആ രാത്രിയുടെ മറവില്‍' ; തങ്കമണിയുടെ ആദ്യ വീഡിയോ ഗാനം നാളെ

ദിലീപ് ചിത്രം തങ്കമണിയുടെ വീഡിയോ ഗാനം നാളെ പുറത്തിറങ്ങും. നാളെ വൈകുന്നേരം 6.30-നാണ് ഗാനം പുറത്തിറങ്ങുന്നത്.

ദിലീപ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. 'കാതിലീറൻ' എന്ന് തുടങ്ങുന്ന ഗാനമാണ് നാളെ പുറത്തിറങ്ങുന്നത്. തങ്കമണി ചിത്രത്തിന്റെ പോസ്റ്റർ ദിലീപ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു.

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകള്‍ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുമുള്ളത്. ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും തങ്കമണിയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച ദിലീപിന്റെ 148-ാമത്തെ ചിത്രമാണ് തങ്കമണി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക