ഓര്‍മ്മകളും മറവികളുമായി
ഇന്നലെകളെയും നാളെകളെയും
രണ്ടാളുകള്‍ പങ്കിട്ടെടുക്കുക
ആര്‍ക്കാണ്
കൂടുതല്‍ കിട്ടിയതെന്നത്
നമ്മുടെ
വിഷയമേ അല്ലന്ന്
ഇന്നുകളോട്
അവര്‍ കേക്കാതെ
കണ്ണുകള്‍കൊണ്ടുമാത്രം
പറയുക
അവര് തര്‍ക്കിക്കുകയും
വാതുവെക്കുകയും
ചീത്തവിളിക്കുകയും
ചെയ്യുമ്പോഴും
ഇന്നുകളോടൊപ്പമായിരിക്കാന്‍
ശ്രദ്ധിക്കുക
കയ്യാങ്കളിയിലേക്കെത്തിയാല്‍
നമ്മളത്
കണ്ടില്ലന്ന് വെക്കരുത്
അതിനെ നമ്മള്‍
നമ്മളാലാവും വിധം
പറഞ്ഞ് മയപ്പെടുത്തി
അവരെ
രമ്യതപ്പെടുത്തുക
എന്നാലെപ്പോഴും
കരുതലോടെ ഇരിക്കേണ്ടതുണ്ട്
കണ്ടറിഞ്ഞ ഇന്നലെകളേയും
കണ്ടിട്ടേയില്ലാത്ത നാളെകള്‍ക്കും വേണ്ടി
ഒരിക്കലും
ഇന്നുകളെ നമ്മള്‍
കുറ്റപ്പെടുത്തുകയോ
ഒറ്റുകൊടുക്കുകയോ
ചെയ്യരുത് !