Image

ബസൂക്കയില്‍ ബെഞ്ചമിൻ ജോഷ്വയായി ഗൗതം വാസുദേവ് മേനോൻ; പുതിയ പോസ്റ്റര്‍

Published on 26 February, 2024
ബസൂക്കയില്‍ ബെഞ്ചമിൻ ജോഷ്വയായി ഗൗതം വാസുദേവ് മേനോൻ; പുതിയ പോസ്റ്റര്‍

മ്മൂട്ടിയുടേതായി തിയറ്ററുകളില്‍ എത്താൻ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബസൂക്ക. നവാഗതനായ ഡിനോ തോമസ് ഒരുക്കുന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലൂക്കിലുള്ള പോസ്റ്ററുകള്‍ നേരത്തെ നേരത്തെ ശ്രദ്ധേയമായിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എന്നാല്‍ മമ്മൂട്ടിയുടേതല്ല, തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ലുക്കാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം 2024ന് തിയറ്ററുകളില്‍ എത്തും.

ബെഞ്ചമിൻ ജോഷ്വ എന്ന കഥാപാത്രത്തെയാണ് ഗൗതം മേനോൻ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ് സംവിധായകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയോളം പ്രധാന വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്. മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതോടെ ബസൂക്കയുടെ അവസാന ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക