Image

പ്രേമലു സിനിമയുടെ റൈറ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ

Published on 26 February, 2024
പ്രേമലു  സിനിമയുടെ റൈറ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ

 ‌ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലു പ്രതീക്ഷ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ചിത്രത്തിന്റെതായി ഏറ്റവും പുതിയൊരു അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം മറുഭാഷയില്‍ റിലീസിന് ഒരുങ്ങുകയാണ്.

തെലുങ്കില്‍ പ്രേമലു ഉടൻ റിലീസ് ആകുമെന്നും സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയെന്നുമാണ് റിപ്പോർട്ട്. ഒടിടി പ്ലേ റിപ്പോർട്ടനുസരിച്ച്‌ വൻ തുകയ്‌ക്കാണ് കാർത്തികേയ ചിത്രത്തിന്റെ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച്‌ എട്ടിനായിരിക്കും പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുക.

മൂന്ന് കോടി ബജറ്റില്‍ ഒരുങ്ങിയ റൊമാന്റിക് എന്റർടെയ്നർ ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. ആഗോള ബോക്സോഫീസില്‍ ചിത്രം 60 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞെന്നാണ് സൂചന. ചിത്രത്തില്‍ നസ്‍ലിനും മമിതയ്‌ക്കും ഒപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക