Image

താന്‍ വിവാഹിതയായെന്ന് വെളപ്പെടുത്തി ലെന

Published on 27 February, 2024
താന്‍ വിവാഹിതയായെന്ന് വെളപ്പെടുത്തി ലെന

വിവാഹിതയായെന്നു വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്ര്യഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃ,ഷ്ണന്‍ നായരാണ് വരന്‍. 2024 ജനുവരി 17ന് തങ്ങള്‍ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനു ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ലെന പറഞ്ഞു.ഇന്ന് പ്രധാനമന്ത്രി ബഹിരാകാശ യാത്രികറുടെ പേരുകള്‍ പുറത്തു വിട്ടപ്പോള്‍തനിക്കും അത് അഭിമാന നിമിഷമായിരുന്നുവെന്ന് ലെന പറഞ്ഞു.

' ഇന്ന്, 2024 ഫെബ്രുവരി 27ന് നമ്മുടെ പ്രധാമന്ത്രി മോദിജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ് #്ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനകരമായ നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചു എന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.'' ലെന കുറിച്ചു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു. ദൗത്യസംഘത്തിന്റെ തലവനാണ് പാലക്കാട് നെന്‍മാറ പഴയഗ്രാമം സ്വദേശിയും ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിങ്ങ്കമാന്‍ഡര്‍ ആയി ജോലി ചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണന്‍. ലെനയും ചടങ്ങില്‍ പങ്കെടുത്തു. 2025ല്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്ത് എത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയില്‍ എത്തുന്നതാണ് ഗഗന്‍യാന്‍ ദൗത്യം.

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമയിലെത്തിയത് . മന:ശാസ്ത്രത്തില്‍ ഉപരപഠനം നടത്തിയ മുംബെയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നിരവധി മികച്ച ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തില്‍തിരക്കുളള താരമാവുകയായിരുന്നു ലെന. 2004 ജനുവരി 16ന് മലയാള സിനിമയിലെ സ്‌ക്രീന്‍ റൈറ്റര്‍ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം വേര്‍പെടുത്തുകയും ചെയ്തു. എന്ന് നിന്റെ മൊയ്തീന്‍, സ്പിരിറ്റ്,24 x 7 തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക