Image

കുര്‍ബാനയ്ക്കുള്ള വീഞ്ഞില്‍ രാസ വസ്തു ചേർത്ത് വൈദികനെ കൊലപ്പെടുത്താൻ മാഫിയ സംഘത്തിന്റെ ശ്രമം; സംഭവം ഇറ്റലിയിൽ

Published on 27 February, 2024
കുര്‍ബാനയ്ക്കുള്ള വീഞ്ഞില്‍ രാസ വസ്തു ചേർത്ത് വൈദികനെ കൊലപ്പെടുത്താൻ മാഫിയ സംഘത്തിന്റെ  ശ്രമം; സംഭവം ഇറ്റലിയിൽ

മിലാൻ : വീഞ്ഞില്‍ രാസവസ്തു ചേർത്ത് വൈദികനെ കൊലപ്പെടുത്താൻ ശ്രമം. തെക്കൻ ഇറ്റലിയിലെ വൈദികന് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്.

കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന  വീഞ്ഞിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്. വീഞ്ഞില്‍ നിന്നും ചെറിയ തോതില്‍ ദുർഗന്ധം വന്നപ്പോള്‍ രുചിച്ച്‌ പരിശോധിച്ചപ്പോള്‍ രാസവസ്തു ചേർത്തിട്ടുണ്ടെന്ന്  മനസിലായത് മൂലം വലിയ ഒരു അപകടമാണ് ഒഴിവായത്. സംഭവത്തിന് പിന്നില്‍ ഇറ്റലിയിലുള്ള മാഫിയ സംഘമാണന്നാണ് വൈദികൻ അറിയിക്കുന്നതെന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഇറ്റലിയുടെ തെക്കൻ മേഖലയായ കാലബ്രിയയിലുള്ള സെസ്സാനിറ്റി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സാൻ നിക്കോള ഡി പന്നകോണി പള്ളി വികാരി ഫാ. ഫെലിസ് പലമരയ്ക്കെതിരെയാണ് കൊലപാതക ശ്രമം ഉണ്ടായിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് കുർബ്ബാനയ്ക്കിടെയാണ്  സംഭവം . വീഞ്ഞ് പകരുമ്ബോള്‍  ദുർഗന്ധം തോന്നിയതിനെ  തുടർന്ന് കുർബ്ബാന നിർത്തിവെച്ച്  പോലീസെത്തി വീഞ്ഞ് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ വീഞ്ഞില്‍ ബ്ലീച്ചിങ് സംയുക്തം  ചേർന്നത് കണ്ടെത്തി.

കാലബ്രിയയിലുള്ള ഒരു മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് വൈദികൻ ആരോപിക്കുന്നത്. തനിക്ക്  നിരവധി തവണ ഈ മാഫിയ സംഘത്തിന്റെ പക്കല്‍ നിന്നും വധഭീഷിണി ഉണ്ടായിട്ടുണ്ടെന്നും ഒരു സംഘം തന്റെ കാർ ആക്രമിച്ചുയെന്നും വൈദികൻ അറിയിച്ചു.

ഇറ്റലിയില്‍ വൈദികള്‍ക്ക് നേരെ ആക്രമണം സ്ഥിരം സംഭവമാകുന്നുയെന്ന് കാലബ്രിയ ഭദ്രാസനം ബിഷപ് അറ്റിലിയോ നോസ്ട്രോ അറിയിച്ചു. ഇവിടെ വൈദികർക്കെതിരെ മാഫിയ ഭീഷണി പതിവായിരിക്കുന്നതായി പരാതിയുണ്ട് .

അടുത്ത ദിവസം , സാൻ ബസിലിയോ മാഗ്നോയുടെ അടുത്തുള്ള ഇടവകയിലെ പാസ്റ്ററായ ഫാദർ ഫ്രാൻസെസ്കോ പോണ്ടോറിറോ,   തൻ്റെ കാറിൻ്റെ ഹുഡിൽ ചത്ത പൂച്ചയെ  കണ്ടതായി പരാതിപ്പെട്ടിരുന്നു .

പൽമരയും പോണ്ടോറിറോയും സംഘടിത കുറ്റകൃത്യങ്ങൾക്ക്  അറിയപ്പെടുന്ന പ്രദേശങ്ങളാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക