Image

വേട്ടയാന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക്

Published on 27 February, 2024
വേട്ടയാന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക്

യിലറിന് ശേഷം രജനീകാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തില്‍ വൻതാര നിരതന്നെ അണിനിരക്കുന്നുണ്ട്.

മലയാളത്തില്‍ നിന്ന് മഞ്ചുവാര്യരും ഫഹദ് ഫാസിലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഹൈദരാബാദിലാണ് വേട്ടയാന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നത്. ഇന്നലെ മറീന ബീച്ചില്‍ വച്ചു നടന്ന കരുണാനിധിയുടെ സ്മാരക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുൻപ് ചിത്രീകരണം നടന്നത്.

ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബട്ടിയുടെയും ലൊക്കേഷൻ ചിത്രമാണ് വൈറലായത്. ചിത്രീകരണം 80 ശതമാനം പൂർത്തിയായെന്നാണ് പുറത്തുവരുന്ന വാർത്തകള്‍. മാർച്ച്‌ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് വിവരം.

രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രമാണ് വേട്ടയാൻ. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക