Image

'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടിയിലേക്ക്

Published on 01 March, 2024
 'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടിയിലേക്ക്

ടൊവീനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടിയിലേക്ക് എത്തുകയാണ്. ടൊവീനോ പോലീസ് വേഷത്തിലെത്തിയ ചിത്രമാണിത്.

ആഗോള തലത്തില്‍ 40 കോടിയാണ് ചിത്രം കളക്ഷനായി നേടിയത്. എന്നാല്‍ തീയ്യേറ്ററുകളില്‍ കാര്യമായ മുന്നേറ്റം ചിത്രത്തിന് നേടാനായില്ലെന്നും പറയുന്നു.

പുറത്തു വരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രം അധികം താമസിക്കാതെ തന്നെ ഒടിടിയിലും എത്തും. ഫെബ്രുവരി ഒമ്ബതിന് റിലീസ് ചെയ്ത ചിത്രം ഏകദേശം 20 ദിവസങ്ങള്‍ തീയ്യേറ്ററില്‍ പൂർത്തിയാക്കി കഴിഞ്ഞു. മാർച്ച്‌ എട്ടിന് നെറ്റ് ഫ്ളിക്സിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് സോഴ്സുകളെ ഉദ്ധരിച്ച്‌ latestly.com റിപ്പോർട്ട് ചെയ്യുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഒന്നിലധികം ഭാഷകളിലും ചിത്രം കാണാൻ സാധിക്കും.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. ഡോള്‍വിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നി‍ർമ്മിച്ച ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

ടൊവിനോയ്‌ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. രണ്ട് കഥകളിലാക്കി പറഞ്ഞ ഒരു മുഴു നീളൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. കോട്ടയവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക