Image

ആട് 3 വരുന്നു: പ്രതീക്ഷയോടെ ആരാധകർ

Published on 01 March, 2024
ആട് 3 വരുന്നു: പ്രതീക്ഷയോടെ ആരാധകർ

യസൂര്യയുടെ പ്രേത്യേക ഫാന്‍ ബേസുള്ള പടമാണ് 'ആട്'. ആദ്യ ഭാഗത്തിന് സമ്മിശ്ര പ്രതികരണമാണ് സ്വന്തമാക്കേണ്ടി വന്നതെങ്കിലും രണ്ടാം ഭാഗം ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ മാര്‍ച്ച്‌ 16ന് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് 3'. ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം ചിത്രം 3ഡിയില്‍ എത്തുമെന്നാണ് നിര്‍മാതാവ് വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവല്‍ പറഞ്ഞിരുന്നത്. 

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്ബോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക