Image

'ഒരു സര്‍ക്കാര്‍ ഉത്പന്നം'; പോസ്റ്റര്‍ പങ്കുവെച്ച്‌ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

Published on 02 March, 2024
'ഒരു സര്‍ക്കാര്‍ ഉത്പന്നം'; പോസ്റ്റര്‍ പങ്കുവെച്ച്‌ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

സുഭീഷ് സുബി നായകനാകുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻട്രല്‍ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പോസ്റ്ററിലെ ഭാരത എന്ന വാക്ക് ഒഴിവാക്കിയ പോസ്റ്റർ പങ്കുവെച്ച്‌ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

ഭാരതം എന്നത് മാറ്റി സർക്കാർ ഉത്പന്നം എന്നാക്കിയില്ലെങ്കില്‍ പ്രദർശനാനുമതി നല്‍കിയുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. ഇതോടെയാണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഭാരതം എന്ന പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണം വ്യകതമായിട്ടില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പോസ്റ്ററുകളും ബാനറുകളും അടക്കം മാറ്റുന്നതിലൂടെ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന്റെ ട്രെയ്‍ലർ പിൻവലിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

മലയാള സിനിമയില്‍ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ചിത്രമാണ് ‘ഒരു ഭാരത സർക്കാർ ഉത്പന്നം’. മാര്‍ച്ച്‌ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.

സോഷ്യോ പൊളിറ്റിക്കല്‍ സറ്റയർ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ടി.വി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിസാം റാവുത്തറാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക