Image

പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സും തെലുങ്കിലേക്ക്

Published on 02 March, 2024
പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സും തെലുങ്കിലേക്ക്

തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാകുകയാണ് മലയാളത്തിലെ ഓരോ സിനിമകളും. പ്രേമലു തെലുങ്കില്‍ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

പ്രേമലുവിന് ശേഷം മറ്റ് ഭാഷകളില്‍ ചർച്ചയായി മാറിയ സിനിമ മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. കേരളത്തിന് പുറമെ, തമിഴ്നാട്ടിലും ചിത്രത്തിന് വൻ സ്വീകാര്യത നേടിയിരുന്നു.

ഇപ്പോഴിതാ, ചിത്രം മറ്റൊരു ഭാഷയില്‍ മൊഴിമാറ്റപ്പെടുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്കിലേക്കാണ് മൊഴിമാറ്റുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകൻ ചിദംബരം തന്നെയാണ് അറിയിച്ചത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച്‌ 15 ന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.

ചിത്രം ബോക്സോഫീസില്‍ വൻ ഹിറ്റായി മുന്നേറുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക