Image

ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് രക്ഷിക്കാൻ മദ്യപാനി ആകേണ്ടി വന്ന ഭാര്യയുടെ കഥ പറയുന്ന ഷോർട് ഫിലിം " വില്ലേജ് ഓഫീസർ തിരക്കിലാണ് " റിലീസ് ചെയ്യുന്നു

Published on 03 March, 2024
 ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് രക്ഷിക്കാൻ മദ്യപാനി ആകേണ്ടി വന്ന ഭാര്യയുടെ കഥ പറയുന്ന ഷോർട് ഫിലിം " വില്ലേജ് ഓഫീസർ തിരക്കിലാണ് " റിലീസ് ചെയ്യുന്നു
ലണ്ടൻ മലയാള സാഹിത്യവേദിയും അമ്പാടി ക്രീയേഷൻസും സംയുക്തമായി  നിർമ്മിച്ച മലയാള ഷോർട് ഫിലിം " വില്ലേജ് ഓഫീസർ തിരക്കിലാണ് " ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ 2024 മാർച്ച് 4 മുതൽ കാണാവുന്നതാണ്. ഭർത്താവിനെ ചതിക്കുഴിയിൽ  നിന്ന് രക്ഷിക്കാൻ മദ്യപാനി ആകേണ്ടി വന്ന ഭാര്യയുടെ കഥ പറയുന്ന മലയാള ഷോർട് ഫിലിം " വില്ലേജ് ഓഫീസർ തിരക്കിലാണ് " നിർമ്മിച്ചിരിക്കുന്നത് റജി നന്തികാട്ടും പ്രദീപ് ബാംഗ്ലൂരും ചേർന്നാണ്. 
 
നിരവധി ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഡോ. ആർ എസ് പ്രദീപ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന് ഗാനരചന നാരായണൻ ചേമ്പാലയും സംഗീതം അനിൽ ബാലകൃഷ്ണനും കാമറ റെജിൻ സാൻട്രോയും നിർവഹിച്ചിരിക്കുന്നു. ഡോ. വി. ഗിരീഷ് കുമാർ ( ക്രീയേറ്റീവ് സപ്പോർട്ട് ),ബിന്യാമിൻ ( അസ്സോസിയേറ്റ് ഡയറക്ടർ ), അനിൽ നേമം ( മേക്കപ്പ് ), ചന്ദ്രൻ നായർ ( പ്രൊഡക്ഷൻ ഡിസൈനർ ) എന്നിവരും പിന്നണിയിൽ പ്രവർത്തിക്കുന്നു.
 
മോഹൻ വായ്ക്കൽ, മലയൻകീഴ് ചന്ദ്രൻ നായർ, ഡോ. വി. ഗിരീഷ് കുമാർ, പ്രദീപ് ബാംഗ്ലൂർ, നാരായണൻ ചേമ്പാല, രാജേഷ് വി നായർ, ദിവ്യ പ്രമോദ്, ബീന ലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.  
 
ഈ ചിത്രം കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക