Image

രചന നാരായണൻ കുട്ടിയും ബിന്ധ്യ ശബരിയും ഒന്നിക്കുന്ന 'മൺസൂൺ അനുരാഗ' 23 -നു ന്യു ജേഴ്‌സിയിൽ

Published on 03 March, 2024
രചന നാരായണൻ കുട്ടിയും ബിന്ധ്യ ശബരിയും ഒന്നിക്കുന്ന 'മൺസൂൺ അനുരാഗ' 23 -നു ന്യു ജേഴ്‌സിയിൽ

യോങ്കേഴ്‌സ്, ന്യു യോർക്ക്: പ്രസിദ്ധ  നടിയും  നർത്തകിയുമായ രചന നാരായണൻ കുട്ടിയുടെ സൃഷ്ടി സെന്റർ ഫോർ ആർട്ട്സ് ആൻഡ് കൾച്ചറും    ബിന്ധ്യ ശബരി നേതൃത്വം നൽകുന്ന   മയൂര സ്‌കൂൾ ഓഫ്  ആർട്ട്സും  ചേർന്ന്  ഒരുക്കുന്ന 'മൺസൂൺ അനുരാഗ' നൃത്തശിൽപ്പം ഈ മാസം 23 -നു ന്യു ജേഴ്‌സിയിൽ വെയ്‌നിൽ അരങ്ങേറുന്നു .

മയൂരയിൽ നിന്നുള്ള സീനിയർ നർത്തകിമാർക്കൊപ്പം സൃഷ്ടിയിൽ നിന്നുള്ള നർത്തകരും  പങ്കെടുക്കും.

മഴയുടെ സൗന്ദര്യം, ഋതുക്കളുടെ മാറ്റം, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം  തുടങ്ങിവയെല്ലാം  വിഷയമായാണ്  ഈ നൃത്തശില്പം രൂപപ്പെടുത്തിയിട്ടുളളതെന്ന് യോങ്കേഴ്‌സ്  മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനത്തിൽ രചന നാരായണൻ കുട്ടി പറഞ്ഞു. ഇതിനു മോഹൻ ലാൽ തയ്യാറാക്കിയ അവതരണവും അവർ പുറത്തു വിട്ടു 

സഹൃദയരായ എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണം. സമ്മേളനത്തിലും മറ്റും താൻ ചെല്ലുമ്പോൾ കുറെ പേർ  നടിയെ  കാണാൻ വേണ്ടി നിൽക്കും. കുറച്ചു കഴിഞ്ഞ്  അവർ പോകും. വേറൊരു കൂട്ടർ കുറച്ച് നേരം കൂടി ഇരുന്ന ശേഷം സ്ഥലം വിടും. അവശേഷിക്കുന്നവരാണ് സഹൃദയർ. അതായത് സമാനഹൃദയമുള്ളവർ. ഈ പരിപാടിയിൽ എല്ലാവരും സഹൃദയരായി  വരണം.

തന്റെ ബാല്യകാല സുഹൃത്താണ് ബിന്ധ്യ ശബരി. തങ്ങൾ ഒരുമിച്ച പല നൃത്തപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 

ഇതിനു പിന്നിൽ ഒരു സദുദ്ദേശമുണ്ട്. 2018 ൽ പ്രളയം ഉണ്ടായപ്പോൾ ഇവിടെ നിന്നുമെല്ലാം വലിയ സഹായങ്ങൾ നാട്ടിലേക്കെത്തുകയുണ്ടായി. കലാകാരി എന്ന നിലയിൽ തനിക്ക് എന്ത് ചെയ്യാനാവുമെന്ന ചിന്തയിൽ നിന്നാണ് ഈ നൃത്തശിൽപ്പത്തെപ്പറ്റിയുള്ള ആശയം ജനിക്കുന്നത്. ഒരുപാട് പേര് ഇതിനു പിന്തുണ നൽകി. ന്യു ജേഴ്‌സിയയിൽ ഇത് 27 മത്  സ്റ്റേജ് ആണ് . നേരത്ത ഇന്ത്യയിൽ പല സ്ഥലത്തും  ഇത് അവതരിപ്പിച്ചു.

മയൂരയിൽ പഠിച്ച അരങ്ങേറ്റം കഴിഞ്ഞ കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നതെന്ന് ബിന്ദ്യ ശബരി പറഞ്ഞു.  

മാർച്ച 23 വൈകിട്ട് 6 മുതൽ 8:30 വരെ 
റോസൻ  പെർഫോമിംഗ് ആർട്സ് സെന്റർ, വെയിൻ, ന്യു ജേഴ്‌സി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക