Image

ഭാരവാഹികളെ അമ്പരമ്പിച്ച കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ കിക്കോഫ് അറ്റ്‌ലാന്റയില്‍.

തോമസ് കല്ലടാന്തി (PRO) Published on 06 March, 2024
ഭാരവാഹികളെ അമ്പരമ്പിച്ച കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ കിക്കോഫ് അറ്റ്‌ലാന്റയില്‍.

കെസിസിഎന്‍എ ക്‌നാനായ കണ്‍വെന്‍ഷന്‍  റെജിസ്‌ട്രേഷന്‍ കിക്ക് ഓഫ്, മാര്‍ച്ച് 3 ന് അറ്റ്‌ലാന്റയിലെ  ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (KCAG) നടത്തിയപ്പോള്‍ അത്  ഭാരവാഹികളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്ന്  RVP യായി സേവനം അനുഷ്ഠിക്കുന്ന കാപറമ്പില്‍ ലിസി സന്തോഷത്തോടെ പ്രതികരിച്ചു.

അതി  മനോഹരവും ഫലപ്രദവുമായി നടത്തപ്പെട്ട ചടങ്ങില്‍
കെസിസിഎന്‍എയുടെ പ്രസിഡന്റ് ഷാജി എടാട്ട്, മുഖ്യ അതിഥിയായും  ജനറല്‍ സെക്രട്ടറി അജീഷ് താമരത്, ട്രെഷററര്‍ സാമോന്‍ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും വിശിഷ്ട അതിഥികളായും സന്നിതരായിരിന്നു. ഗജവീരന്റെ സാന്നിത്യത്തില്‍, ചെണ്ടമേളങ്ങളോടും താലപ്പൊലികളുടെ അകമ്പടികളോടും മാര്‍ ക്‌നായി തൊമ്മനെയും (റോയ് ഇടത്തില്‍) വിശിഷ്ട അതിഥികളെയും വേദിയിലേക്ക്  ആനയിക്കുകയും സെക്രട്ടറി ബിജു  വെള്ളാപ്പള്ളിക്കുഴിയില്‍ ഊഷ്മളമായ സ്വാഗതമരുളുകയും ചെയ്തു.

 കെസിഎജിയുടെ മുന്‍ പ്രസിഡന്റ്മാരുടെ സാന്നിത്യത്തില്‍ അരങ്ങേറിയ ചടങ്ങില്‍ കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്ഉം  ജനറല്‍ സെക്രട്ടറി അജീഷ് താമരത്, ട്രെഷററര്‍ സാമോന്‍ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും ചേര്‍ന്ന്  പല ഗ്രാന്റ് സ്‌പോണ്‌സറെസില്‍ നിന്നും റെജിസ്റെഷനും ചെക്കും  സ്വീകരിച്ചു് കണ്‍വെന്‍ഷന്‍ കിക്കോഫ് നടത്തുകയായിരുന്നു.

മെഗാ സ്‌പോണ്‍സര്‍ ആയി മുന്നോട്ടു വന്ന അത്തിമറ്റത്തില്‍ ജേക്കബ് ബീന കുടുംബത്തെ  പ്രത്യേകം അനുമോദിക്കുകയും, ഗ്രാന്‍ഡ് സ്‌പോന്‌സര്‍സ് ആയി വന്ന മണ്ണാകുളം ടോമി & ഷീലാമ്മ, പുല്ലാനപ്പള്ളി ചാക്കോച്ചന്‍ & സ്മിത, പുല്ലഴിയില്‍ രാജു & ശാന്തമ്മ, പൂവത്തുംമൂട്ടില്‍ ഷാജന്‍ & മിനി, വെള്ളാപ്പള്ളിക്കുഴിയില്‍ ബിജു & ഡോളി, വാല്‍ച്ചിറ ടോമി & റീന, കാപറമ്പില്‍ ജോസ് & ലിസി, ചാക്കോനാല്‍ ഡൊമിനിക് & സുനി എന്നിവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും,  അറ്റ്‌ലാന്റ മാതിരിയുള്ള ഒരു ചെറിയ സമൂഹത്തില്‍ നിന്നും  എത്രയും  ഗ്രാന്‍ഡ് സ്‌പോന്‌സര്‍സ് വരുന്നത് കെസിഎജി യുടെ ചരിത്രത്തിലാധ്യമായിട്ടാണ് എന്ന് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ പ്രസ്താവിച്ചു.

കണ്‍വെന്‍ഷന് കുടുംബത്തോടെ രജിസ്റ്റര്‍ ചെയ്ത  മുണ്ടുപാലത്തിങ്ങല്‍ ദീപക് & ഷെറിന്‍, വട്ടത്തൊട്ടിയില്‍ ഫിലിപ്പ് & അന്നമ്മ, വടക്കേടം ജോമി & ഷീബ, പുതുപ്പറമ്പില്‍ സാം & സോണിയ, തുരുത്തുമാലില്‍ ബിജു & റെനി, കല്ലടാന്തിയില്‍ തോമസ് & ജൈത, വട്ടാകുന്നത് സജു & മീന, മുലായനികുന്നേല്‍ സിബി & മഞ്ജു, കുടിലില്‍ ജാക്‌സണ്‍ & സീന, കല്ലറക്കാനിയില്‍  ജെയിംസ്  & മെര്‍ലിന്‍, തമ്പലക്കാട്ടു  ചാക്കോ & സോഫി, പാറാനിക്കല്‍ സജി & ലിസി എന്നിവരോടൊപ്പം മറ്റു പലരും മാര്‍ച്ച് 24 മുന്‍പ് അറ്റ്‌ലാന്റയില്‍ നിന്നും  തങ്ങളുടെ ക്‌നാനായ സ്നേഹവും പൈത്രകവും അനുഭവിക്കാനും പങ്കിടുവാനും കണ്‍വെന്‍ഷന് ഇനിയും രജിസ്റ്റര്‍ ചെയ്യുമെന്നും, കിക്കോഫ് പരിപാടികള്ക്ക് കഠിനത്തുവാനാവും  നേതൃത്വം നല്‍കിയ  RVP കാപ്പറമ്പില്‍ ലിസിയും  ബിജു വെള്ളപ്പള്ളിക്കുഴിയും  ബിജു തുരുത്തുമാലിയും പ്രത്യാശ പ്രകടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക