Image

സാർജന്റ്  ബ്ലെസ്സൺ മാത്യു ഫൊക്കാന   നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 06 March, 2024
സാർജന്റ്  ബ്ലെസ്സൺ മാത്യു ഫൊക്കാന   നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

ന്യൂ യോർക്ക്  : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി  ഫിലാഡൽഫിയായിലെ  എല്ലാ മലയാളി  അസോസിയേഷനുകളുടെയും  സജീവ  പ്രവർത്തകനും     മലയാളികൾക്കിടയിൽ എവർക്കും  പ്രിയങ്കരനുമായ സാർജന്റ്  ബ്ലെസ്സൺ മാത്യു മത്സരിക്കുന്നു  .  സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

ഫിലാഡൽഫിയായിലെ  സാമൂഹ്യ- സാംസ്കാരിക-സാമുദായിക മേഖലകളിൽ   തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വ്യക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം തുടങ്ങി  പകരം വെക്കനില്ലാത്ത വ്യക്തിത്വമാണ്  ബ്ലെസ്സൺ മാത്യുവിന്റെത് .  അമേരിക്കർക്കിടയിലും അദ്ദേഹം   പ്രിയങ്കരൻ തന്നെ.

ഫിലാഡൽഫിയായുടെ 150 വർഷത്തിൽ കുടുതൽ പഴക്കമുള്ള  പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആദ്യത്തെ  
മലയാളി പോലീസ് സാർജന്റ് ആയത്   അദ്ദേത്തിന്റെ കഴിവും അർപ്പണ മനോഭാവവും കൊണ്ട് കൂടിയാണ്. ആറായിരത്തിൽത്തിൽ കുടുതൽ പോലീസുകാരുള്ള അമേരിക്കയിലെ നാലാമത്തെ വലിയ പോലീസ് ഡിപ്പാർട്ട്‌മെന്റിലാണ് അദ്ദേഹം   ഈ നേട്ടം  കരസ്ഥം ആക്കിയത് .   പതിനെട്ടാമത്തെ വയസിൽ പത്തനാപുരത്തു  നിന്നും  അമേരിക്കയിലേക്ക് കുടിയേറിയ ബ്ലെസ്സൺ വളെരെ ചുരുങ്ങിയ സമയം കൊണ്ട് ആണ്  ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിൽ   രണ്ട് പ്രൊമോഷൻ നേടിയത് .

തന്റെ ഓരോ പ്രൊമോഷനും   മലയാളി കമ്മ്യൂണിറ്റിക്കു   കൂടുതൽ ഉപകാരപ്രദമാക്കി  തീർക്കുവാൻ ആണ്  താൻ  ശ്രമിക്കുന്നത് എന്ന്  സെർജിന്റ ബ്ലെസ്സൺ മാത്യു പറഞ്ഞു . AMLEU ( അമേരിക്കൻ മലയാളീ ലോ എൻഫോഴ്‌സ്‌മെന് യുണൈറ്റഡ്), PAALEA ( പെൻസിൽവാനിയ ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്‌സ്‌മെന്റ്) തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ ആകൃഷ്‌ടനായാണ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകൻ ആയതുകൊണ്ട് സർജന്റ്  ബ്ലെസ്സൺ മാത്യുവിനെ  തേടി സ്ഥാനമാനങ്ങൾ എപ്പോഴും എത്താറുണ്ട് .  

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സർജന്റ്  ബ്ലെസ്സൺ മാത്യു നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി   മാറ്റിവച്ച അതുല്യ പ്രതിഭയാണ് സർജന്റ്  ബ്ലെസ്സൺ മാത്യു. അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ യുവ തലമുറക്ക്  മാതൃകയാണ് .അദ്ദേഹത്തിന്റെ  സംഘടനാ മികവും നേതൃ പാടവവും യുവ നേതാക്കൾക്ക് മുൻതൂക്കമുള്ള   ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും   എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.  

അനുഭവസമ്പത്തും   കഴിവുമുള്ള  ചെറുപ്പക്കാരെ   മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  സർജന്റ്  ബ്ലെസ്സൺ മാത്യുവിന്റെ   മത്സരം യുവ തലമുറക്ക്     കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ഫിലാഡൽഫിയാ റീജിയനിൽ  നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ സർജന്റ്  ബ്ലെസ്സൺ മാത്യുവിന്റെ    മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ സ്ഥാനാർഥി മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള എന്നിവരും  നാഷണൽ കമ്മിറ്റി അംഗത്വത്തിലേക്ക് മത്സരിക്കുന്ന  സോണി അമ്പൂക്കൻ, രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ, ഷിബു എബ്രഹാം  സാമുവേൽ, ഗ്രേസ് ജോസഫ്, അരുൺ ചാക്കോ ,    മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ ,   റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള, ഷാജി  സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി, ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ    എന്നിവരും  സർജന്റ്  ബ്ലെസ്സൺ മാത്യുവിന് വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക