Image

സൂപ്പർ ടൂസ്‌ഡേ വിജയികൾ മികച്ചവരോ? (ബി ജോൺ കുന്തറ)

Published on 07 March, 2024
സൂപ്പർ ടൂസ്‌ഡേ വിജയികൾ മികച്ചവരോ? (ബി ജോൺ കുന്തറ)

അമേരിക്കൻ ചരിത്രത്തിലെ ആദ്യ, കാര്യമായ ജനാഭിമുഖ്യമില്ലാത്ത രണ്ടു സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് വേദിയിൽ എത്തിയിരിക്കുന്നു.
 
രണ്ട് എതിരാളികൾ തമ്മിലുള്ള ഒരു വീണ്ടും മത്സരമാണ് നാം വരുന്ന തിരഞ്ഞെടുപ്പിൽ കാണുവാൻ പോകുന്നത്. സാധാരണ സമ്പ്രദായം തിരുത്തി ഇരു പാർട്ടികളിലും, രാഷ്‌ട്രപതി കസേരയിലേയ്ക്കുള്ള സ്ഥാനാർത്ഥികൾ മാർച്ച് മാസത്തിലേ മുന്നിൽ എത്തിയിരിക്കുന്നു ഏതാണ്ട് സ്ഥിതീകരിക്കപ്പെട്ടിരിക്കുന്നു . ബൈഡനെ സംബന്ധിച്ചിടത്തോളം കാര്യമായ എതിരാളികൾ ഒന്നും പ്രൈമറികളിൽ ഇല്ല .ട്രംപിൻറ്റെ കാര്യമെടുത്താൽ നിക്കി ഹേലി മത്സര വേദിയിൽ നിന്നും പിൻമാറിയ സ്ഥിതിക്ക് അയാളുടെ സ്ഥാനാർത്ഥിത്വവും  ഉറപ്പായിരിക്കുന്നു .

രണ്ടു സ്ഥാനാർത്ഥികളും അവരുടേതായ വിഴുപ്പു സഞ്ചികൾ മുതുകിൽ ഏന്തിയാണ് ജനതയുടെ മുന്നിൽ നിൽക്കുന്നത്. രണ്ടു പേർക്കും ഇപ്പോൾ ഇരു പാർട്ടികളിലേയും സ്ഥിരമായുള്ള സ്ഥായി തുണക്കാർ മാത്രമേ വെളിയിൽ കാണുന്നുള്ളൂ. ഡെമോക്രാറ്റിൽ ഇടതുപക്ഷക്കാരും റിപ്പബ്ലിക്കൻ ഭാഗത്തു വലതു പക്ഷക്കാരും. ഇവരെ മാത്രം സ്വാധീനിച്ചു അമേരിക്കയിൽ ആരും ഒരു തിരഞ്ഞെടുപ്പിലും വിജയിക്കില്ല.

വിജത്തിന് വേണ്ടത് സ്വതന്ത്ര സമ്മതിദായകരുടെ വോട്ടുകളാണ് . മുകളിൽ സൂചിപ്പിച്ചു രണ്ടുപേരും തോളിൽ അഴുക്ക് ചുമന്നുകൊണ്ട് എത്തിയിരിക്കുന്നു.ഇവിടാണ് സ്വതന്ത്ര വോട്ടർമാരുടെ കണക്കുകൂട്ടലുകൾക്ക് പ്രാധാന്യത വരുന്നത്. ട്രംപ് നിരവധി കേസുകളിൽ പ്രതി എന്നത് എല്ലാവർക്കും അറിയാം. അതിൽ പലതും രാഷ്ട്രീയ പകപോക്കൽ പ്രേരിതം എന്നും നിരവധി കാണുന്നു.

ഇവിടെ ട്രംപിന് തുണയായി വരുന്നത്, പ്രധാനമായും സാധാരണ ജനത ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ. ബൈഡൻ ഭരണം ഏറ്റെടുക്കുന്നതിനു മുൻപ് ഭീമമായ വിലക്കയറ്റം ഇല്ലായിരുന്നു പൊതുജനം കിട്ടിയിരുന്ന വരുമാനത്തിൽ ഒരുവിധം സുഗമായി ജീവിച്ചിരുന്നു. ബൈഡൻ ഇന്ന് നേരിടുന്ന ജനസമ്മതിയിലെ ഭീമമായ ഇടിവിൻറ്റെ ഘടക കാരണം ഇതുതന്നെ.

സാധാരണ ജനത വോട്ടു രേഖപ്പെടുത്തുന്നത് അവരുടെ മടിശ്ശീലയുടെ നിലവിലുള്ള ശേഷി അടിസ്ഥാനപ്പെടുത്തി ആയിരിക്കും അല്ലാതെ കോടതികളിൽ നടക്കുന്ന സർക്കസുകൾ മാധ്യമങ്ങളിൽ കാണുന്ന രാഷ്ട്രീയ സംവാദങ്ങൾ അതിനൊന്നും അധികം പ്രാധാന്യത ഇവർ നൽകുന്നില്ല.

രണ്ടുപേരും പ്രായത്തിൻറ്റെ കാര്യത്തിൽ വലിയ വ്യത്യാസം കാണുന്നില്ല എന്നാൽ ബൈഡൻ തൻറ്റെ പ്രായാധിക്കം പൊതുവേദികളിൽ കാട്ടുന്നുണ്ട് നടപ്പിൽ സംസാരത്തിൽ എല്ലാം. സ്വന്തം D O J അടുത്തസമയം പുറപ്പെടുവിച്ച രഹസ്യ രേഘ സൂഷിപ്പു കേസിൽ പറയുന്നു ബൈഡൻ ഒരു ഓർമ്മക്കുറവുള്ള കിളവൻ എന്ന് .

ഇന്ന് ബൈഡൻ പൊതുജന സാഷ്യത്തിൽ കോൺഗ്രസ്സിൽ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം അവതരിപ്പിക്കുന്നുണ്ട് അതിൽ എന്തെല്ലാം പ്രതീക്ഷകൾ ജനതക്കു നൽകും? പൊതുവെ തിരഞ്ഞെടുപ്പു വർഷം പ്രസിഡൻറ്റ് സ്ഥാന സ്ഥാനാർത്ഥി നൽകുന്ന വാഗ്ദാനങ്ങൾക്ക് അധികം വില നൽകാറില്ല.

ബൈഡനും ട്രംപും, പലേ രീതികളിലും വെറും വീക് സ്ഥാനാർത്ഥികൾ വിപുലമായി വൈകല്യങ്ങൾ നിറഞ്ഞവർ. രണ്ടു പേരും പൊതുവെ നീരസം പ്രചരിപ്പിച്ചു അമേരിക്കൻ ജനതക്ക് പുതിയ ചിന്തകൾ അതെല്ലാം വഴികൾ മുടക്കി നമ്മുടെ വോട്ടുകൾ ചോദിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക