Image

ഓസ്കര്‍ അവാര്‍ഡ് ഇന്ന്; ഓപൻഹെയ്മർ മുന്നിൽ

Published on 10 March, 2024
ഓസ്കര്‍ അവാര്‍ഡ്  ഇന്ന്; ഓപൻഹെയ്മർ മുന്നിൽ

ഹോളിവുഡ്: 96 മത് ഓസ്കർ അവാർഡ് പ്രഖ്യാപനം ഇന്ന്. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും നിറഞ്ഞ കയ്യടി നേടിയ ചിത്രങ്ങളാണ് ഈ വര്ഷം ഏറ്റുമുട്ടുന്നത്.

ഇന്ത്യന്‍ സാന്നിധ്യമായി ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ടു കില്‍ എ ടൈഗറും' മല്‍സരിക്കുന്നു

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപ്പന്‍ഹൈമര്‍’ 13 നോമിനേഷനുമായി മുന്നിലുണ്ട്. പുവര്‍ തിങ്‌സ്, കില്ലേഴ്‌സ് ഓഫ് ദ് ഫ്‌ലവര്‍ മൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് 11, 9 വീതം നോമിനേഷനുകളാണുള്ളത് . ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറയുന്ന സിനിമ ഓസ്കറിലും തല ഉയർത്തി നില്‍ക്കുമെന്ന് പ്രതീക്ഷ.

 അട്ടിമറികൾ സംഭവിച്ചില്ലെങ്കില്‍ മികച്ച ചിത്രം, നടൻ, സംവിധായകൻ തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം നോളൻ ചിത്രം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നാണ് പ്രവചനം. നടിമാരുടെ ക്യാറ്റഗറിയില്‍ പുവർ തിംഗ്സ് നായിക എമ്മ സ്റ്റോണും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണ്‍ താരം ലിലി ഗ്ലാഡ്സ്റ്റണും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

തീയറ്ററുകളിലും തരംഗം ഉയർത്തിയ പുവർതിംഗ്സും കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണും ബാർബിയുമൊക്കെ സിനിമാ ആസ്വാദകാരുടെ ഓസ്കർ പ്രതീക്ഷകളാണ്.

നിഷ പഹൂജ സംവിധാനം ചെയ്ത കനേഡിയന്‍ ഡോക്യുമെന്ററിയാണ്  ഓസ്കറിലെ ഇന്ത്യയുടെ പ്രാതിനിധ്യം.

ബലാല്‍സംഘത്തിന് ഇരയായ മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ജാര്‍ഖണ്ഡിലെ കുടുംബത്തിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക