Image

അമ്പതു നോമ്പിലെ അഞ്ചാം ഞായർദിന ചിന്തകൾ : സൂസൻ പാലാത്ര

Published on 11 March, 2024
അമ്പതു നോമ്പിലെ അഞ്ചാം ഞായർദിന  ചിന്തകൾ : സൂസൻ പാലാത്ര

ലൂക്കോസിൻ്റെ സുവിശേഷം 13 : 10- 17 വരെ വാക്യങ്ങൾ നമുക്കു ചിന്തിയ്ക്കാം.

10  ഒരു ശബ്ബത്തിൽ യേശു ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
11  അവിടെ പതിനെട്ടുസംവത്സരമായി ഒരു  രോഗാത്മാവുബാധിച്ചിട്ടു ഒട്ടും നിവരുവാൻകഴിയാതെ കൂനിയായോരു സ്ത്രീ  ഉണ്ടായിരുന്നു.
12  യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രിയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവെച്ചു.
13  അവൾ ക്ഷണത്തിൽനിവർന്നു  ദൈവത്തെ മഹത്വപ്പെടുത്തി.
14  യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേലചെയ്‍വാൻ ആറുദിവസമുണ്ടല്ലോ; അതിനകംവന്നു സൌഖ്യംവരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു.
15  കർത്താവ് അവനോട്: “കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെകാളയെയോകഴുതയെയോ തൊട്ടിയിൽനിന്നു അഴിച്ചുകൊണ്ടുപോയി വെള്ളംകുടിപ്പിക്കുന്നില്ലയോ? 
16  എന്നാൽ സാത്താൻ പതിനെട്ടുസംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെമകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനംഅഴിച്ചുവിടേണ്ടതല്ലയോ” എന്നുത്തരംപറഞ്ഞു.
17 അവൻ ഇതുപറഞ്ഞപ്പോൾ അവന്റെവിരോധികൾ എല്ലാവരുംനാണിച്ചു; അവനാൽനടക്കുന്ന സകലമഹിമകളാലും പുരുഷാരംഒക്കെയുംസന്തോഷിച്ചു.
          സാത്താൻ ബന്ധിച്ച് പതിനെട്ടുവർഷം കൂനിയായിനടന്ന സ്ത്രീയോട് കർത്താവിന് കനിവുതോന്നി. അവൾക്ക് സൗഖ്യംനല്കി. എന്നാൽ,  പള്ളിപ്രമാണി നീരസപ്പെട്ടു. പുരുഷാരത്തോട്;  വേല ചെയ്യുവാൻ ആറുദിവസമുണ്ടല്ലോ അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു. പള്ളിപ്രമാണിയുടെ കപടഭക്തി മനസ്സിലാക്കിയ യേശു പള്ളിപ്രമാണിയെ കപടഭക്തിക്കാരാ എന്നു വിളിച്ച്ശാസിക്കുന്നു.  യേശുചോദിക്കുന്നു; ശബ്ബത്തിൽ നിൻ്റെ വീട്ടിൽ നീ വളർത്തുന്ന മൃഗങ്ങൾക്ക് കുടിക്കാൻവെള്ളം  കൊടുക്കുന്നില്ലേ? എന്നാൽ പതിനെട്ടു വർഷമായി കൂനുബാധിച്ച ഈ അബ്രഹാമിൻ്റെമകൾക്ക് ഞാൻ സൗഖ്യംകൊടുക്കേണ്ടതല്ലയോ. 
     
      തളർവാതരോഗിയെപ്പോലെ, ക്നാനായക്കാരിയെപ്പോലെ,  ഇവളുടെ പേരും വി. ബൈബിളില്ല. കാരണം, കർത്താവ് പ്രമാണിമാരെയല്ല സൗഖ്യമാക്കിയത്. സാധുക്കളിൽ സാധുക്കളായവരെയാണ്. 
           എന്നാൽ കൂനിയായ സ്ത്രീയെ നാഥൻവിളിക്കുന്നത് അബ്രഹാമിൻ്റെമകൾ എന്നാണ്. അബ്രഹാം വിശ്വാസികളുടെ പിതാവാണ്. അബ്രഹാമിൻ്റെ, യഹോവയിലുള്ള വിശ്വാസം അരക്കിട്ടുറപ്പിച്ചതാണ്. ഹൃദയങ്ങളെ അറിയുന്ന കർത്താവ് കൂനിയായസ്ത്രീയുടെ, പാറപോലെയുറച്ച  വിശ്വാസം  മനസ്സിലാക്കുന്നു. 
               മത്തായി 17:21 നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതുനീങ്ങും; നിങ്ങൾക്ക് ഒന്നുംഅസാധ്യമാകയുമില്ല. കൂനിയായ സ്ത്രീയുടെ വിശ്വാസം പാറപോലെഉറച്ചതും 
കടുകുമണിപോലെ ദൃഢതയുള്ളതുമാണെന്ന് കർത്താവ്  ഗ്രഹിച്ചതിനാൽ അബ്രഹാമിൻ്റെമകൾ എന്ന്, ' കർത്താവ് അവളെ അഭിസംബോധന ചെയ്തതായി നമുക്ക് മനസ്സിലാക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക