Image

മലയാളികൾ പൊറുക്കികളും ചെറ്റകളും; ജയമോഹൻ പറയുന്നതിൽ കാര്യമില്ലേ?

Published on 13 March, 2024
മലയാളികൾ പൊറുക്കികളും ചെറ്റകളും; ജയമോഹൻ പറയുന്നതിൽ കാര്യമില്ലേ?

മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച്  തമിഴ്  എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. അദ്ദേഹം   മലയാളത്തിലും എഴുതാറുണ്ട്.  മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ മുൻനിർത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമർശങ്ങളുള്ളത്. യഥാർത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛർദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാർഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹൻ.

ജയമോഹന്റെ ബ്ലോഗിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ

‘‘തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ ചുരുങ്ങിയത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്.

സിനിമയിലുള്ളതുപോലെ കുടിച്ചശേഷം മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിച്ചാൽ മതി. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. ഇത്തരം കാര്യങ്ങൾ അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും. ഇവർക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലാവും ഉത്തരം. എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയുകയുംചെയ്യും.

ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലിൽ കുപ്പിച്ചില്ല് തറച്ചുകയറി വ്രണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാൻ ആന ഡോക്ടർ എന്ന നോവലെഴുതിയത്. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല.

ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. കേരളത്തിലെ വിവാഹങ്ങൾക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. ഏത് കല്യാണത്തിനും മദ്യപർ പ്രശ്നമുണ്ടാക്കുന്നു. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയർപ്പാക്കുന്നവർ. രണ്ട് നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികൾ. തമിഴ്നാടും ഇപ്പോൾ കേരളത്തിൻറെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവൽക്കരിക്കുന്നവരാണ് മലയാളികൾ. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

മനോരമ

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ കാണിക്കുന്നത് ചെറ്റത്തരം തന്നെയെന്ന് ആവർത്തിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹൻ. ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ എന്നും അവർ മദ്യത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും   മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു.  ജയമോഹനാണ് തമിഴ്നാട്ടിൽ കേരളത്തിന്റെ മുഖമെന്നും ഒരു തല്ലിപ്പൊളിയുടെ മുഖം മുന്നോട്ടുവയ്ക്കുമ്പോൾ അങ്ങനെയല്ല, ഇതിൽ കാണിക്കുന്ന മലയാളി ചെറ്റയാണ് എന്നു പറയുവാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

‘‘ആ പടത്തില്‍ കാണിക്കുന്നത് തനി ചെറ്റത്തരം തന്നെയാണ്. മദ്യപിച്ച് പൊതുയിടത്തില്‍ ലഹളയുണ്ടാക്കുക, മദ്യപിച്ച് കുഴിയില്‍ വീഴുക, വേറൊരു മദ്യപന്‍ അതിനെ പൊക്കിയെടുത്ത് കൊണ്ടുവരുക. ഇതൊന്നും ധീരതയല്ല. ആ പടത്തില്‍ കാണിക്കുന്ന പയ്യന്‍മാര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ? മദ്യമൊഴികെ എന്തിനെയെങ്കിലും കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ടോ? മദ്യപന്‍മാര്‍ക്കിടയിലുള്ള സൗഹൃദമല്ല യഥാര്‍ഥ സൗഹൃദം. ക്രിമിനല്‍സിനിടയ്ക്കും അത്തരം സൗഹൃദമുണ്ട്. അങ്ങനെ സ്വയം മദ്യപന്‍മാരെന്ന് മലയാളികള്‍ പ്രഖ്യാപിച്ചാല്‍ അങ്ങനെയല്ല എന്ന് ഞാന്‍ പറയും.

‘‘ആ പടത്തില്‍ കാണിക്കുന്നത് തനി ചെറ്റത്തരം തന്നെയാണ്. മദ്യപിച്ച് പൊതുയിടത്തില്‍ ലഹളയുണ്ടാക്കുക, മദ്യപിച്ച് കുഴിയില്‍ വീഴുക, വേറൊരു മദ്യപന്‍ അതിനെ പൊക്കിയെടുത്ത് കൊണ്ടുവരുക. ഇതൊന്നും ധീരതയല്ല. ആ പടത്തില്‍ കാണിക്കുന്ന പയ്യന്‍മാര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയമോ കലയോ ചരിത്രബോധമോ ഉണ്ടോ? മദ്യമൊഴികെ എന്തിനെയെങ്കിലും കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ടോ? മദ്യപന്‍മാര്‍ക്കിടയിലുള്ള സൗഹൃദമല്ല യഥാര്‍ഥ സൗഹൃദം. ക്രിമിനല്‍സിനിടയ്ക്കും അത്തരം സൗഹൃദമുണ്ട്. അങ്ങനെ സ്വയം മദ്യപന്‍മാരെന്ന് മലയാളികള്‍ പ്രഖ്യാപിച്ചാല്‍ അങ്ങനെയല്ല എന്ന് ഞാന്‍ പറയും.

ചെറുപ്പക്കാരുടെ ജീവിതരീതി കാണിച്ചു എന്നാണ് എല്ലാവരും പറയുന്നത്. ഇങ്ങനെയാണ് അടിച്ചുപൊളിക്കേണ്ടത് എന്നാണ് അതിനെക്കുറിച്ച് സംസാരം. ഇനി നോക്കിക്കോളൂ. ഇതുപോലൊരു പടം വേണം, ചെറുപ്പക്കാരുടെ അടിച്ചുപൊളി കാണിക്കുന്ന പടം വേണം എന്ന് പ്രൊഡ്യൂസര്‍മാര്‍ ആവശ്യപ്പെടും. അഞ്ചു തിരക്കഥകളുടെ ചര്‍ച്ചയില്‍ പിള്ളാരുടെ അടിച്ചുപൊളി കാണിക്കുന്നത് വേണമെന്ന് പറയുന്നത് ഈ ദിവസങ്ങളില്‍ കേട്ടു.

അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ കഥയാണെന്നാണ് ചിലര്‍ പറഞ്ഞത്. എന്തൊരു വിഡ്ഢിത്തമാണ്. അധ്വാനിക്കുന്ന ജനവിഭാഗമെന്ന് പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറും മദ്യപിക്കുകയും പൊതുവിടത്തില്‍ ബഹളമുണ്ടാക്കുകയും കാട്ടില്‍ പോയി ബോട്ടില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്യുന്നവരാണോ? അങ്ങനെ പറയുന്നൊരാള്‍ക്ക് അധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ച് എന്തു വിചാരമാണുള്ളത്? ഞാനൊക്കെ അധ്വാനിക്കുന്ന ജനവിഭാഗത്തിലുള്ളയാളാണ്. ഞാന്‍ ട്രേഡ് യൂണിയനില്‍ പ്രവര്‍ത്തിച്ചുള്ളയാളാണ്. ഞാന്‍ കണ്ടിട്ടുള്ള അധ്വാനിക്കുന്ന ജനവിഭാഗം ബുദ്ധിയുള്ളവരാണ്. വായിക്കുന്നവരാണ്, സാമൂഹ്യ ബോധമുള്ളവരാണ്. ധര്‍മത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. അല്ലാതെ ഈ പടത്തില്‍ കാണുന്നപോലെ അടിച്ചുപൊളിച്ച് പൊതുവിടത്തില്‍ ബഹളമുണ്ടാക്കുന്നവരല്ല.

മഞ്ഞുമല്‍ ബോയ്സ് കണ്ടശേഷം ഇതുപോലെ മദ്യവും വാങ്ങി കാട്ടിലേക്കു പോകുന്നവരുടെ എണ്ണം പെരുകി അവരെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം കലയ്ക്കും ചിന്തയ്ക്കുമാണ്. മാസ് മീഡിയക്കല്ല. മാസ് മീഡിയ നിയന്ത്രണമില്ലാതെ പോകാന്‍ ഒരു രാജ്യവും അനുവദിക്കില്ല. ഏറ്റവുമധികം സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ പോലും ചൈല്‍ഡ് പോണ്‍ അനുവദിക്കില്ല. നിയന്ത്രണമില്ലാത്ത മാസ് മീഡിയ എന്നൊന്നില്ല. മഞ്ഞുമ്മല്‍ ബോയിസിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷേ, അത് ചെറ്റത്തരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?’’–ബി. ജയമോഹന്റെ വാക്കുകൾ.
read more:
https://www.manoramanews.com/news/spotlight/2024/03/11/writer-b-jeyamohan-harshly-criticise-manjummel-boys-malayalis-interview-11.html

Join WhatsApp News
പന്തളം 2024-03-13 01:15:45
ഈ ചിത്രത്തിന്റെ ബാക്കി പത്രമാകുവാൻ തമിഴന്മാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം അത് മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളു. അത് മാത്രം കാണുന്നവർക്ക് ഇതിനപ്പുറത്തേക്ക് എഴുതാനാവില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക