Image

ഫൊക്കാനയുടെ യുവ   നേതാവ്  ജീമോന്‍ വര്‍ഗീസ്  നാഷണല്‍ കമ്മിറ്റിയിലേക്ക്  മത്സരിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 March, 2024
 ഫൊക്കാനയുടെ യുവ   നേതാവ്  ജീമോന്‍ വര്‍ഗീസ്  നാഷണല്‍ കമ്മിറ്റിയിലേക്ക്  മത്സരിക്കുന്നു.

ന്യൂ യോര്‍ക്ക് : സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായി  ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍  കമ്മിറ്റിയിലേക്ക്  ഫൊക്കാനയുടെ ന്യൂ യോര്‍ക്ക് റീജണല്‍ സെക്രട്ടറി  
ജീമോന്‍ വര്‍ഗീസ് മത്സരിക്കുന്നു. ഹഡ്‌സണ്‍ വാലി മലയാളീ അസോസിയെഷന്റെ സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം. ഫൊക്കാനയുടെ  വിവിധ കണ്‍വെന്‍ഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു ജീമോന്‍ ഫൊക്കാനയില്‍  ഏവര്‍ക്കും സുപരിചിതനുമാണ്.

ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി ഏരിയയിലെ  സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍  തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആര്‍ക്കും പകരംവെക്കനില്ലാത്ത നേതാവാണ് ജീമോന്‍ വര്‍ഗീസ്.  ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് അദ്ദേഹം അതുകൊണ്ടു തന്നെ  ന്യൂ യോര്‍ക്കിലെയും  ന്യൂ ജേഴ്‌സിയിലേയും മിക്ക മലയാളി അസോസിയേഷനുകളുമായും  സഹകരിച്ചു പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികൂടി ആണ്.

യൂത്ത് ഫാമിലി കോണ്‍ഫറന്‍സിന്റെ ട്രഷര്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള ജീമോന്‍ ഫാമിലി യൂത്തു  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡിയോസിസിന്റെ  ട്രഷര്‍ ആയി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു,  സ്റ്റെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് ചര്‍ച്ച, സഫണിന്റെ ട്രഷര്‍ ആയും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍ ആയും പ്രവര്‍ത്തിക്കുന്നു. ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് റോക്ലന്‍ഡിന്റെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചുവരുന്നു.

റിഡ്ജ് വുഡ് ന്യൂ ജേഴ്‌സിയിലെ വാലി  ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ ഫര്‍മസി സ്‌പെഷ്യലിസ്‌റ് ഇന്‍ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ ആയി ജോലി ചെയ്യുന്ന  ജീമോന്‍ സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവര്‍ത്തകന്‍ ആയി എവിടെയും കൂടെ കൂടുന്ന വ്യക്തിത്വമാണ്.

അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ജീമോന്‍ വര്‍ഗീസ് നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.  ജീമോന്‍ വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക്  മാതൃകയാണ്.  അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ ക്കൂട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.  

യുവ തലമുറയെ അംഗീകരിക്കുകയും  അനുഭവസമ്പത്തും, കഴിവുമുള്ള  ചെറുപ്പക്കാരെ   മുന്നില്‍ നിര്‍ത്തി  പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുമ്പോള്‍ ജീമോന്‍ വര്‍ഗീസിന്റെ  മത്സരം യുവ തലമുറക്ക്  കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി ഏരിയായില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ ജീമോന്‍ വര്‍ഗീസിന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ്  സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്,  വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍  സ്ഥാനാര്‍ഥി  രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, രാജീവ് കുമാരന്‍, അഡ്വ. ലതാ മേനോന്‍, ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ,  മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യന്‍, ജോര്‍ജി വര്‍ഗീസ്, സുദീപ് നായര്‍, സോമന്‍ സക്കറിയ, ബ്ലെസ്സണ്‍ മാത്യു, ജീമോന്‍ വര്‍ഗീസ്, ജെയിന്‍ തെരേസ,  ഹണി ജോസഫ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി  സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വര്‍ക്കി ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്ന സതീശന്‍ നായര്‍, ബിജു ജോണ്‍  എന്നിവര്‍ ജീമോന്‍ വര്‍ഗീസിന്  വിജയാശംസകള്‍ നേര്‍ന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക