Image

ഇസ്രായേൽ ഒരു വർഗ്ഗീയവാദ രാഷ്ട്രമോ? (ബി ജോൺ കുന്തറ)

Published on 15 March, 2024
ഇസ്രായേൽ ഒരു വർഗ്ഗീയവാദ രാഷ്ട്രമോ? (ബി ജോൺ കുന്തറ)

ഒറ്റവാക്കിൽ, അല്ല . ശെരിതന്നെ, ഇസ്രായേൽ ഒരു ജ്യൂയിഷ് രാഷ്ട്രമായി ഉടലെടുത്തു എന്നാൽത്തന്നെയും അവരുടെ ഭരണഘടന രൂപപ്പെടുത്തുമ്പോൾ ഇസ്രായേൽ ഒരു മതേതര രാജ്യമായിട്ടാണ് പ്രഖ്യാപിതമായിട്ടുള്ളത്.  ജറുസലേമിൽ മൂന്നു സെമറ്റിക് മതങ്ങളുടെയും പുണ്യ സ്ഥലങ്ങൾ ഒരുമിച്ചു നിലനിൽക്കുന്നു. ഇസ്രായേലിൽ ജീവിക്കുന്ന അറബ്‌ ജനതയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി യുണൈറ്റഡ് അറബ് ലിസ്റ്റ്, അതിൻറ്റെ തലവൻ മൻസൂർ അബാസ് ഇവർക്ക് 5 പ്രതിനിധികൾ ഇസ്രായേൽ കെൻസെറ്റിൽ (പാർലമെൻറ് ) അതിൽ കാണാം.

ഇയാൾ നൽകിയ ഒരു അഭിമുഖ സംഭാഷണം ഈയടുത്തസമയം വായിച്ചിരുന്നു.
ഒക്ടോബർ 7, ഹമാസ് നടത്തിയ ആക്രമണത്തെ അബാസ് ചിത്രീകരിച്ചത് " ഇത് ഞങ്ങൾ വിശ്വസിക്കുന്ന ഇസ്ലാം മതത്തിന്, മനുഷ്യത്വത്തിന് കടക വിരുദ്ധം. ഇസ്രായേൽ ഒരു വർഗ്ഗവിവേചിത രാജ്യമെന്ന അഭിപ്രായവും അബാസ് തള്ളിക്കളയുന്നു. അബാസിനെ ഒരു സാധാരണ രാഷ്ട്രീയക്കാരനായി കാണാം. ഇയാൾ കനസെറ്റിൽ ആവശ്യപ്പെടുന്നത്, രണ്ടു മില്ലിയനിൽ കൂടുതൽ ഇസ്ലാം വിശ്വാസികൾ പൊറുക്കുന്ന ഇസ്രായേൽ, ഇവർക്ക് ഒരു നല്ല സമാധാന ജീവിതം അതുമാത്രം .

2021ൽ അബാസ് ചരിത്രം സൃഷ്ട്ടിച്ചു. ഇയാൾ അന്നത്തെ ഇസ്രായേൽ കൂട്ടുകക്ഷി ഭരണത്തിൽ ഒരു മന്ധ്രി സ്ഥാനം ഏറ്റെടുത്തു. അബാസിൻറ്റെ അഭിപ്രായത്തിൽ താനൊരു അറബ് മുസ്ലിം ആണെന്ന കാരണത്താൽ പൊതുവെ ജീവിതത്തിൽ ഇസ്രായേൽ ഭരണതലത്തിൽ ഒരു വിവേചനവും നേരിടുന്നില്ല.

ഇയാളുടെ ശ്രമം ഇസ്രായേൽ രാഷ്ട്രീയ സംവിധാനത്തിൻറ്റെ ഒരു ഭാഗമാക്കുക. ഒരു അറബ് പലസ്റ്റീനിയൻ, ഇസ്രേലി പൗരൻ എന്നീ നിലകളിൽ ഇയാൾ പൊതുവെ അറിയപ്പെടുന്നു. അബാസ് മറ്റു അറബ് ഇസ്രേലി പൗരരോട് ആവശ്യപ്പെടുന്നത് നിങ്ങൾ അറബ് വ്യക്തിത്വവും ഇസ്രായേൽ പൗരത്വവും ഒരുപോലെ സൂക്ഷിക്കുക .അങ്ങിനെ പ്രശ്നങ്ങൾ നേരിടുമ്പോൾ അതിനു പരിഹാരം സമാധാന മാർഗ്ഗങ്ങളിലൂടെ തേടുക അല്ലാതെ അല്ലാതെ മറ്റൊരു വാദമുഖം സൃഷ്ട്ടിച്ചല്ല.

ഒരു സാധാരണ പലസ്റ്റീനിയന് മറ്റു അറബ് രാജ്യങ്ങളിൽ കിട്ടുന്ന അംഗീകാരത്തിൽ കൂടുതൽ ഇസ്രായേലിൽ ലഭിക്കുന്നു അതിന് ഉദാഹരണമാണ് താൻ ഇസ്രായേൽ കനസെറ്റിൽ ഒരു അംഗമായതും പിന്നീട് ഒരു മിനിസ്റ്റർ പദവി നേടിയതും. ഈയൊരു നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകുന്നതിൽ മറ്റു നിരവധി പാലസ്റ്റീനയൻ നേതാക്കൾ ഇയാളുടെ ശത്രുക്കൾ ആയിരിക്കുന്നു .ഇയാളെ അവർ അധിക്ഷേപിക്കുന്നത് അബാസ് സയനിസ്റ്റ്കളുടെ മടിയിൽ ഉറങ്ങുന്നു.

തൻറ്റെ പൊളിറ്റിക്കൽ പാർട്ടി ഇസ്രായേൽ ലോകസഭയിലെ അംഗീകൃത പാർട്ടി. അബാസ് അഭിമാനിക്കുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2000 ത്തോളം ജ്യൂതർ തനിക്കായി വോട്ടു രേഖപ്പെടുത്തി.

അബാസ് പറയുന്നത് , ഒക്ടോബർ 7 നു മുൻപുവരെ തനിക്ക് വിശ്വാസമുണ്ടായിരുന്നു താമസിയാതെ ഇസ്രായേൽ ഭരണം, ഗാസ വിപുലീകരിച്ചു പലസ്തീൻ എന്നൊരു രാഷ്ട്രം ഉടലെടുക്കുന്നതിൽ എതിർപ്പ് അവസാനിപ്പിക്കുമെന്ന്. കാരണം അയാൾ ഇടപഴകുന്ന ഒട്ടനവധി ജൂതർ ഈയൊരവസ്ഥയെ അനുകൂലിച്ചിരിന്നു. ഇസ്രായേൽ ഒരു ഡെമോക്രസി ആണ് ഇവിടെ പൊതുജനതയുടെ ശബ്ദത്തിന് വിലയുണ്ട്. ആഒരാശ ഇന്നിതാ തകർക്കപ്പെട്ടിരിക്കുന്നു.

എന്നിരുന്നാൽ ത്തന്നെയും വിശ്വാസം മുഴുവനായി വിട്ടിട്ടില്ല തൻറ്റെ അറബ് സഹോദരരോട് പറയുന്നത് ഇസ്രായേൽ ഒരു കടന്നു കയറിയ രാജ്യം എന്ന ചിന്ത അവസാനിപ്പിക്കൂ. അവർക്കും ഇവിടെ ജീവിക്കുവാൻ അവകാശമുണ്ടല്ലോ. ഈ അനാവശ്യ വെറുപ്പ് യുദ്ധം എവിടെ എല്ലാവരെയും എത്തിച്ചിരിക്കുന്നു.
മറ്റൊരു സിംഗപ്പൂർ പോലെ ഉയർന്നു വരുവാൻ സാധ്യത ഉണ്ടായിരുന്ന ഗാസ ഇന്നൊരു വെയ്‌സ്റ്റ് ലാൻഡ് ആയി മാറിയിരിക്കുന്നു .ആർക്കുവേണ്ടി എന്തിനുവേണ്ടി?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക