Image

ഒരു ദീപ്തസമരണയ്ക്ക് (രാജു തോമസ്‌)

Published on 17 March, 2024
ഒരു ദീപ്തസമരണയ്ക്ക് (രാജു തോമസ്‌)

ഇന്നു വെളുപ്പിനു കേട്ടേനൊരു കുയിൽനാദം,
പുലരേയൊരു വർണ്ണപ്പക്ഷിപ്രഖ്യാപനവും:
“വരവായി വസന്തം: കാണുക, മുറ്റംതോറും
ഡാഫഡിൽ, ക്രോക്കസ്, വിരിയാൻവെമ്പും ലില്ലികൾ.”

എങ്ങടെ മുറ്റം ശുന്യം, തൊടിയോ മൂകം:
ഋതുഭേതങ്ങളിൽ ഹരിതാഭം നിന്നൊരു
വന്മരമല്ലോ വീണു! അതിന്റെ ചോട്ടിലൊത്തൂ
സിംഹവുമാടും, പരുന്തുപ്രാവും ചില്ലകളിൽ.

പ്രസാദവദനൻ, ശീതളഭാഷണശ്രീമൻ
നല്ല നാഥനീന്നും മഗളദീപം ഗൃഹത്തിൽ;
സർവ്വസ്നേഹിതഭാഗ്യസ്മരണഗുണവാൻ,
ഇതാ വീണ്ടുമെൻ കൃതജ്ഞതാപൂർണ്ണ പ്രണാമം!

എങ്കിലു,മല്പംകൂടെ ക്ഷമയും സ്നേഹവു-
മങ്ങോട്ടായില്ലല്ലോ എന്നൊരു വിങ്ങൽ!

(എന്റെ ജ്യേഷ്ഠസ്യാലൻ ശ്രീ ശങ്കരത്തിലച്ചന്റെ
മൂന്നാം ചരമവാർഷികത്തിൽ ഒരു ഗീതകം)

Join WhatsApp News
Raju Thomas 2024-03-17 19:29:11
You might have noticed the poem's form. It is the Shakespearean Sonnet: Three 4-line stanzas and a concluding couplet, all in Iambic Pentameter (ലഘു, ഗുരു എന്ന് അഞ്ചു ഗണങ്ങൾ ഒരു വരിയിൽ (v-, v-, v-, v-, v- ) and with End Rhyme scheme ABAB, CDCD, EFEF, GG. ആ രണ്ടു നിബന്ധനകൾ മലയാളത്തിൽ വരുത്താൻ എനിക്കിപ്പോൾ കഴിഞ്ഞില്ല എന്നതൊഴിച്ചുവായിച്ച് എന്നെ അനുഗ്രഹിക്കുക, പ്രിയവായനക്കാരേ!
josecheripuram 2024-03-17 22:08:19
Very Re; Yohannan Shankarathil, left us 3 years back, his memory cherishes us, I personally know him and his family. He use to be present in "Sargavedi". When people are alive we forget to Appreciate them, Visit, say few kind words. When they are not with us we regret that we could have loved more, or visited them often. The last two lines in the poem is an eye opener. So call your friends and relatives often, Visit them when they are still alive and talk to you.
G. Puthenkurish 2024-03-18 02:54:45
"മരിച്ചവർ തിരിച്ചുവരില്ലെന്നിരിക്കിലും മറക്കുവാൻ കഴിയുമോ ബന്ധങ്ങളെ! മരിച്ചിടാതവർ ജീവിച്ചിടുന്നു മനസ്സിലെപ്പഴും മരിച്ചു നാം മണ്മറയും വരെ നിശ്ചയം" (GP) മനോഹരമായ ഈ ഗീതകത്തെക്കുറിച്ചു പറയാൻ ഞാൻ പ്രാപ്തനല്ല. "എങ്കിലു,മല്പംകൂടെ ക്ഷമയും സ്നേഹവു- മങ്ങോട്ടായില്ലല്ലോ എന്നൊരു വിങ്ങൽ!" ഈ ഭാഗം വായിച്ചപ്പോൾ Garth Brooks ന്റെ മനോഹരമായ ഒരു ഗാനം ഓർമ്മയിൽ വന്നു. "Sometimes late at night I lie awake and watch her sleeping She's lost in peaceful dreams So I turn out the lights and lay there in the dark And the thought crosses my mind If I never wake up in the morning Would she ever doubt the way I feel about her In my heart? If tomorrow never comes Will she know how much I loved her? Did I try in every way to show her every day That she's my only one? And if my time on earth were through And she must face this world without me Is the love I gave her in the past gonna be enough to last If tomorrow never comes? 'Cause I've lost love ones in my life Who never knew how much I loved them And now I live with the regret That my true feelings for them never were revealed So I made a promise to myself To say each day how much she means to me And avoid that circumstance Where there's no second chance to tell her how I feel" https://youtu.be/sNaJG0XJaRE?si=ZZbJuWAaPLGqArZq നല്ല കവിതകളുടെ ജനനം അനുഭങ്ങളിൽ നിന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു . കവിക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക