Image

ദേവീ മാഹാത്മ്യപാരായണവും മഹാശിവരാത്രി ഭജനയും ഡോ. ശ്രീനാഥ് കാരയാട്ടിന് സ്വീകരണവും

ജയപ്രകാശ് നായര്‍ Published on 18 March, 2024
ദേവീ മാഹാത്മ്യപാരായണവും മഹാശിവരാത്രി ഭജനയും ഡോ. ശ്രീനാഥ് കാരയാട്ടിന് സ്വീകരണവും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രാഡക് അവന്യുവിലുള്ള നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് മാര്‍ച്ച് 16 ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിമുതല്‍ വനിതാ ഫോറം സഹസ്രനാജപവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു. തദവസരത്തില്‍ ലോകപ്രശസ്ത കൗണ്‍സിലറും ആദ്ധ്യാത്മിക പ്രഭാഷകനും പരിശീലകനുമായ ഡോ. ശ്രീനാഥ് കാരയാട്ട് പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി.

ഹൂസ്റ്റണില്‍ വെച്ച് 2024 ഏപ്രില്‍ 6,7 തീയതികളില്‍ നടക്കുന്ന ശത ചണ്ഡികാ മഹായാഗത്തെക്കുറിച്ച് വിശദീകരിക്കുകയും ആ അത്യപൂര്‍വമായ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുകയും ചെയ്തു. മഹാശക്തിസ്വരൂപിണിയായ ദുര്‍ഗാദേവിയെ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിങ്ങനെയുള്ള വ്യത്യസ്ത രൂപങ്ങളെ ഐക്യരൂപത്തില്‍ ദര്‍ശിച്ച് ദേവീമാഹാത്മ്യത്തിലെ 700-ലധികം മന്ത്രങ്ങളാല്‍ ഹോമവും പൂജയും ചെയ്യുന്നതാണ് ചണ്ഡികായാഗം. ഡോ. മധു പിള്ളയാണ് അദ്ദേഹത്തിനെ സദസ്സിനു പരിചയപ്പെടുത്തിയത്. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ സ്വാഗതം ചെയ്യുകയും ഡോക്ടര്‍ കാരയാട്ടിനെ നമുക്ക് അതിഥിയായി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പറയുകയുണ്ടായി. ജനറല്‍ സെക്രട്ടറി സേതുമാധവന്‍ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക