Image

വേദിക്ക് തനിമയിൽ ചടങ്ങുകൾ; വിഷ്ണു പിള്ളയും  ഷാരി കുമാറും മയാമിയിൽ  വിവാഹിതരായി 

Published on 18 March, 2024
വേദിക്ക് തനിമയിൽ ചടങ്ങുകൾ; വിഷ്ണു പിള്ളയും  ഷാരി കുമാറും മയാമിയിൽ  വിവാഹിതരായി 

മയാമി, ഫ്ലോറിഡ: അഗ്നി സാക്ഷി, ജലം സാക്ഷി, സൂര്യനും വലിയ ജനാവലിയും സാക്ഷി... ചിക്കാഗോയിൽ നിന്നുള്ള വിഷ്ണു പിള്ളയുടെയും ഫ്‌ലോറിഡയിൽ നിന്നുള്ള ഷാരി  കുമാറിന്റെയും വിവാഹം ആദ്യന്തം അപൂർവ മനോഹരമായി . 

പ്ലെയിൻസ്ഫീൽഡ്-ഇല്ലിനോയിയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ കൂടിയായ  ബാലശിവ പണിക്കരുടെയും (ശിവൻ മുഹമ്മ) ഡോ. ആനന്ദവല്ലി പിള്ളയുടെയും പുത്രനായ വിഷ്ണുവും  ഫ്ളോറിഡയിൽ നിന്നുള്ള ഡോ. സുനിൽ കുമാറിന്റെയും ഡോ. വന്ദന കുമാറിന്റെയും പുത്രിയായ ഷാരി കുമാറിന്റെയും മാംഗല്യം    വേദമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ലോക പ്രസിദ്ധമായ മയാമി ബീച്ചിലെ ഫൊന്തൻബ്ലൂ   റിസോർട്ടിൽ ജലത്താൽ ചുറ്റപ്പെട്ട മണ്ഡപത്തിൽ  നടന്നപ്പോൾ  പങ്കെടുത്തവരും  അനുഗ്രഹീതരായി.

ഉത്തരേന്ത്യൻ ശൈലിയും ദക്ഷിണേത്യൻ രീതികളും സമന്വയിപ്പിച്ചതായിരുന്നു ചടങ്ങുകൾ.  മണ്ഡപത്തിലെ  നാല് തൂണുകൾ ധർമം, അർഥം, കാമം, മോക്ഷം എന്നീ  ഹൈന്ദവ തത്വങ്ങളുടെ പ്രതീകമായി. 

സൂര്യൻ അസ്തമിക്കും മുൻപുള്ള മുഹൂർത്തത്തിൽ പുഷ്‌പാലംകൃതമായ മണ്ഡപത്തിൽ വേദിക്ക് (Vedic) തനിമയിലുള്ള  ചടങ്ങുകൾ ഒന്നൊന്നായി അരങ്ങേറുമ്പോൾ  വരനും വധുവിനും അകമ്പടിയായി എത്തിയവരിൽ മിക്കവരും  അമേരിക്കൻ യുവതീ യുവാക്കൾ. കാവി പശ്ചാത്തലമുള്ള ഇന്ത്യൻ  വസ്ത്രങ്ങളിൽ അവർ തിളങ്ങി. പാണിഗ്രഹണവും മാലയിടലും അഗ്നിക്ക് വലം  വച്ച് എല്ലാ ദേവകളുടെയും അനുഗ്രഹവും തേടി മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും പ്രണാമമർപ്പിച്ച്  ദാമ്പത്യത്തിലേക്ക് ചുവടുവച്ച വധുവരന്മാരെ സാക്ഷിയായ ജനങ്ങളും അനുഗ്രഹിച്ചത് വികാര നിർഭരമായി.

തൊട്ടടുത്തുളള പൂളിൽ നിന്ന് സ്ത്രീ പുരുഷന്മാരുടെ വലിയ സംഘം വിവാഹം  കാണാനും ചിത്രങ്ങളെടുക്കാനും തടിച്ചു കൂടി. ഒരു ഇന്ത്യൻ വിവാഹം മണ്ഡപത്തിൽ പുതുമയായിരിക്കണം. 

വരൻ മണ്ഡപത്തിൽ പ്രവേശിച്ചതോടെ കാർമ്മികൻ ശ്രീ രാമനാഥ  മണികണ്ട ഗുരുക്കളുടെ മാന്തോച്ചാരാണം  അന്തരീക്ഷത്തെ  ഭക്തിസാന്ദ്രമാക്കി. തുടർന്ന് വിഘ്നങ്ങൾ ഒഴിയാൻ വിഘ്നേശ്വരന് പൂജ അർപ്പിച്ചതോടെ സഹോദരൻ നീലിന്റെയും മറ്റുള്ളവരുടെയും അകമ്പടിയോടെ വലങ്കാൽ വച്ച്  വധു മണ്ഡപത്തിൽ  പ്രവേശിച്ചു. കൂട്ടുകാരികൾ അഷ്ടമംഗല്യം കയ്യിലേന്തി. 

തുടർന്ന് കങ്കണ ധാരണം തുടങ്ങി കന്യാദാനം, പാണിഗ്രഹണം, നക്ഷത്ര ദര്ശനം മുതൽ  ആരതി വരെ ഇരുപതു ചടങ്ങുകൾ വേദപാരമ്പര്യത്തിന്റെ മഹത്വം വിളിച്ചറിയിച്ചു.  

ചെറിയൊരു ചടങ്ങാണ്  സാധാരണ വിവാഹങ്ങൾ എങ്കിലും ഈ വിവാഹം  ദിവസങ്ങൾ നീണ്ടു. വിവാഹദിനമായ മാർച്ച്  15 വ്യാഴാഴ്‌ച ഉച്ചയോടെ റിസോർട്ടിന്റെ മുറ്റത്ത് വരനും സംഘവും എത്തിയ ബാറാത്ത് ആട്ടവും പാട്ടുമായി അരങ്ങു തകർത്തു. പോർഷെ കാറിൽ വരൻ വന്നിറങ്ങി. കാഴ്ച കാണാൻ ജനവും തടിച്ചു കൂടി.

ബാറാത്ത് സംഘം ഹാളിനുള്ളതിൽ പ്രവേശിച്ചതോടെ പ്രത്യേക പ്രാർത്ഥനകളും നടന്നു. ഗുരുകാരണവന്മാരുടെ അനുഗ്രഹം  തേടി വധുവരന്മാർ. 

അമേരിക്കയൊട്ടാകെ നിന്നുള്ള ബന്ധുക്കളും മിത്രങ്ങളും ചടങ്ങുകൾക്കെത്തി. ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കളും.

മാർച്ച് 16 വെള്ളിയാഴ്ച നടന്ന റിസപ്‌ഷനിൽ വധുവിന്റെ മുത്തശി രാജലക്ഷ്മി ലക്ഷമണൻ  നടത്തിയ ആശംസ ഹൃദ്യമായി. പഠനകാലത്ത് ഗായകൻ നിക്ക് ജോനാസിനെ (പിന്നീട് നടി  പ്രിയങ്ക ചോപ്രയുടെ ഭർത്താവ്) ഷാരി തോൽപ്പിച്ചതും അവർ ഓർമ്മിച്ചു.

ഭക്ഷണമൊരുക്കിയ സോയിക്കും കുടുംബം നന്ദി പറഞ്ഞു.

ഇന്ത്യയിലെ ഭിന്നതകൾക്കപ്പുറത്ത് അമേരിക്കയിൽ പുതുതലമുറ ഒന്നാകുന്ന മംഗള മുഹൂർത്തത്തിന് സാക്ഷിയായവർ വധുവരന്മാരെ  ആശംസകൾ കൊണ്ട് മൂടി . ഒന്നിച്ചുള്ള നല്ല ജീവിതത്തിനു എല്ലാവിധ മംഗളാശംസകളും നേർന്നു . എന്തുകൊണ്ടും അപൂർവ  മനോഹരമായ ഒരു ചടങ്ങിലായിരുന്നു ഏവരും പങ്കെടുത്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക