Image

റോക്ക് ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ  ദിനം ആഘോഷിച്ചു

Published on 19 March, 2024
റോക്ക് ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ  ദിനം ആഘോഷിച്ചു
മലങ്കര ഓർത്തഡോക്സ് സഭയാകമാനം എല്ലാ വർഷവും 36-ാം  ഞായറാഴ്ച്ച കാതോലിക്കാ  ദിനം അഥവാ സഭാ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സഫേണിലുള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ്  ഇടവക സഭാ ദിനം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

പരിശുദ്ധ സഭയുടെ ശ്രേഷ്ഠമായ പാരമ്പര്യം അനുസ്മരിക്കുന്നതിനും, സഭയുടെ സ്വാതന്ത്ര്യവും സ്വയം ശീർ ഷകത്വും  അയവിറക്കുന്നതിനും,  സഭാ പിതാക്കന്മാരോടുള്ള കൂറും ഭക്ത്യാദരവും ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നതി നും   ഈ അവസരം സഭാ മക്കൾക്ക് സുവർണാവസരമായി.

മാർച്ച് 17-ാം തീയതി  ഞായറാഴ്ച്ച രാവിലെ ഇടവക വികാരി റവ .ഫാ .ഡോ .രാജു വർഗീസ് കാതോലിക്കേറ്റ് പതാക ഉയർത്തിയതോടു കൂടി കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ .ഫാ .ഡോ .രാജു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മലങ്കര സഭാ മുൻ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് കാതോലിക്കാ ദിനത്തിന്റെ പ്രത്യേകതയെപ്പറ്റി സവിസ്തരം സംസാരിച്ചു.
 
2017 ജൂലൈ 3 ലെ വിധിയനുസരിച്ച് 1934 ഭരണഘടനയ്ക്ക് വിധേയമായി മുമ്പോട്ട്  നീങ്ങിയാൽ പരിശുദ്ധ സഭയിൽ സമാധാനം സംജാതമാകുമെന്ന് പ്രത്യേകം എടുത്തുപറഞ്ഞു. പരിശുദ്ധ സഭയ്‌ക്കെതിരായി പ്രവർത്തിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജാഗരൂകരായിരിക്കാനും ഫിലിപ്പോസ് ഫിലിപ്പ് ഉദ്‌ബോധിപ്പിച്ചു.
 
ഇടവക വികാരി റവ .ഫാ .ഡോ .രാജു വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ മലങ്കര സഭയുടെ വളർച്ചയെപ്പറ്റിയും പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഈ സഭയെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ലെന്നും അസ്സന്നിഗ്ദ്ധം പ്രസ്താവിച്ചു. സഭയ്ക്ക് വേണ്ടി പൊരുതുന്ന ഒരു  തലമുറയാണ് പരിശുദ്ധ സഭയുടെ ശക്തി എന്നും എടുത്തുപറഞ്ഞു.
 

തുടർന്ന് ഇടവക സെക്രട്ടറി ജെറെമിയാ ജയിംസ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ വിശ്വാസികൾ ഏവരും എഴുന്നേറ്റ് നിന്ന് ആവേശത്തോടുകൂടി ഏറ്റുചൊല്ലി .ആൻസി ജോർജിന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായി പാടിയ കാതോലിക്കാ മംഗള ഗാനത്തോട് കൂടി പൊതു സമ്മേളനം പര്യവസാനിച്ചു.
 
പൊതുയോഗം തുടങ്ങുന്നതിന് മുൻപായി പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തി.    
 

കാതോലിക്കാ ദിനാഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ , ഇടവക സെക്രട്ടറി ജെറമിയാ ജെയിംസ് , ജോയിന്റ് സെക്രട്ടറി സാജു ജോർജ്, ജോയിന്റ് ട്രഷറർ അജിത് എബ്രഹാം എന്നിവർ നേതൃത്വം നൽകി.
 
Join WhatsApp News
ചെറിയാനും ചൊറിയും 2024-03-19 17:09:35
അമേരിക്കൻ ഭദ്രാസനത്തിലെ ഒരു മെത്രാൻ ശിങ്കിടി വൈദികനു മംഗളഗാനവും കൊടിയും ഒക്കെ കാണുമ്പോൾ ചൊറിയുന്നു, മെത്രാനും വല്ലാതെ ചൊറിയുന്നു. ചെറിയാനും ചൊറിയും.
ORTHODOX VISWASI 2024-03-19 19:27:19
അമേരിക്കൻ ഭദ്രാസനത്തിൽ മാത്രമല്ല മലങ്കര സഭയാകമാനം മാർച്ച് 17 കാതോലിക്കാ ദിനം സഭാ ദിനമായി ആചരിച്ചു.ഞങ്ങൾ കൊടി ഉയർത്തും പ്രതിജ്ഞ എടുക്കും മംഗളഗാനം പാടും അങ്ങനെ പലതും ചെയ്യും .അതിന് ആർക്കാണ് ചൊറിച്ചിൽ .21 ആം നൂറ്റാണ്ടിലും അടിമകളായി കഴിയാൻ വിധിക്കപ്പെട്ടവരോട് സഹതാപം മാത്രം .
Oru Vishwasi 2024-03-20 00:04:55
എന്തു സഭാ ദിനം? നിങ്ങളുടെ ചില പള്ളികളിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരായ അച്ചന്മാരുടെ നാട്ടുരാജ്യത്തിൽ, പതാകയും ഉയർത്തിയില്ല മംഗള ഗാനവും പാടിയില്ല. അതിൽ ഒന്നാണ് സെന്റ് തോമസ് ലോങ്ങ് ഐലൻഡ്. അല്ല, ഇതൊക്കെ വേണമെന്നെന്താ 1934 ലെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ? അടുത്ത പ്രാവശ്യം മുതൽ പ്രതിജ്ഞയും വേണ്ടെന്നു വയ്ക്കണം. എന്തിനാണിതൊക്കെ? ഇവിടെ ജനിച്ചു വളർന്ന ഇളം തലമുറയിലെ കുട്ടികൾക്ക് ഇതൊന്നും അറിയത്തില്ല. അവർക്ക് ഇതിലൊന്നും താത്പര്യവുമില്ല. കുർബ്ബാന തന്നെ ആവശ്യമില്ലാത്ത ആവർത്തനങ്ങൾ ഒഴിവാക്കി സമയം വെട്ടി കുറയ്ക്കണം. പിന്നെ അറുബോറൻ പ്രസംഗങ്ങളും നീണ്ട അനൗൺസ്‌മെന്റുകളും ഒഴിവാക്കണം.
Orthodox Viswasi 2024-03-20 02:29:47
സഭാ ദിനത്തിൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നൊക്കെ ചെയ്യുന്നവർ തീരുമാനിച്ചുകൊള്ളും . അതിന് വഴിയെ പോകുന്നവരോട് അഭിപ്രായം ചോദിച്ചില്ല.പൂച്ചക്ക് സ്വർണ്ണം ഉരുക്കുന്നിടെത്ത് എന്ത് കാര്യം.ഞങ്ങളുടെ പള്ളിയിൽ പുതിയ തലമുറ വളരെ ആവേശത്തോടെയാണ് കാതോലിക്കാദിനം ആഘോഷിക്കുന്നത്. അമേരിക്കയിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടിയാണ് ഈവർഷം പ്രസംഗിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക