Image

ടെക്സസ് കുടിയേറ്റ നിയമത്തിന്റെ സാധുത അപ്പീൽ കോടതി തീരുമാനിക്കും (പിപിഎം) 

Published on 20 March, 2024
ടെക്സസ് കുടിയേറ്റ നിയമത്തിന്റെ സാധുത അപ്പീൽ കോടതി തീരുമാനിക്കും (പിപിഎം) 

ടെക്സസിൽ അനധികൃതമായി പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നിയമത്തിനു തിങ്കളാഴ്ച നൽകിയ സ്റ്റേ യുഎസ് സുപ്രീം കോടതി ചൊവാഴ്ച പിൻവലിച്ചു. ഈ നിയമത്തിനു ഭരണഘടനാപരമായി സാധുതയുണ്ടോ എന്നു തീരുമാനിക്കാൻ ന്യൂ ഓർലിയൻസിലെ ഫിഫ്‌ത് കോർട്ട് ഓഫ് അപ്പീൽസിലേക്കു തിരിച്ചയച്ച കോടതി, അവിടെ വിചാരണ ആരംഭിക്കുന്ന ഏപ്രിൽ 3 വരെ അതു നടപ്പാക്കാൻ അനുമതി നൽകിയിട്ടില്ല. 

അതേ സമയം, അറസ്റ്റ് ചെയ്തു തിരിച്ചയക്കുന്ന അഭയാർഥികളെ സ്വീകരിക്കില്ലെന്നു മെക്സിക്കോ വ്യക്തമാക്കിയതോടെ അതിർത്തിയിൽ ആശയക്കുഴപ്പം ഉയർന്നു. 

ബൈഡൻ ഭരണകൂടത്തിന്റെ അപേക്ഷ നിരസിച്ചു സുപ്രീം കോടതിയിലെ ആറു യാഥാസ്ഥിതിക ജസ്റ്റിസുമാർ ഗവർണർ ഗ്രെഗ് എയ്ബട്ടിന്റെ നിയമത്തിനു അനുമതി നല്കിയപ്പോൾ മൂന്നു ലിബറൽ ജസ്റ്റിസുമാരും എതിർത്തു. കേസ് തീരുമാനിക്കേണ്ടത് അപ്പീൽ കോടതിയിലാണെന്നു രണ്ടു യാഥാസ്ഥിതിക ജസ്റിസുമാർ ചൂണ്ടിക്കാട്ടി.

കുടിയേറ്റം ഫെഡറൽ ഗവൺമെന്റിന്റെ വിഷയമാണ് എന്നിരിക്കെ സംസ്ഥാനങ്ങൾ അത്തരമൊരു നിയമം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബൈഡൻ ഭരണകൂടം വാദിച്ചു. ഓരോ സംസ്ഥാനവും ഓരോ നിയമം കൊണ്ടുവന്നാൽ മൊത്തം ആശയക്കുഴപ്പമാവും. 

ഫിഫ്ത് കോർട്ട് ഓഫ് അപ്പീൽ ബുധനാഴ്ച കേസിൽ വാദം കേൾക്കുന്നുണ്ട്. പുതിയ നിയമത്തിനു ട്രയൽ ജഡ്ജി കൊണ്ടുവന്ന സ്റ്റേ നടപ്പാക്കാമോ എന്നതാണ് വാദ വിഷയം. അപ്പീൽ വാദങ്ങൾ നടക്കുമ്പോൾ നിയമം നടപ്പാക്കാൻ കഴിയില്ല. 

അതിർത്തിയിൽ പൊലീസിന് അങ്ങിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയാൽ ആയിരങ്ങളെ അറസ്റ്റ് ചെയ്യും എന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. ടെക്സസ് അതിർത്തിയിൽ കൊണ്ടുവന്ന നിരവധി പ്രവേശന തടസങ്ങൾ വികസിപ്പിക്കാനും അത് സൗകര്യം നൽകും. എന്നാൽ സംസ്ഥാനങ്ങൾ അങ്ങിനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ബൈഡൻ ഭരണകൂടം വാദിക്കുന്നു. 

അറസ്റ്റ് ചെയ്തു തിരിച്ചയക്കുന്നവരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്നു മെക്സിക്കൻ വിദേശകാര്യാലയം ചൊവാഴ്ച സുപ്രീം കോടതി വിധി വന്ന ശേഷം പറഞ്ഞു. കുടിയേറ്റ നയം കേന്ദ്ര ഗവൺമെന്റുകളാണ് നടപ്പാക്കേണ്ടത്. 

ടെക്സസ് കൊണ്ടുവന്ന എസ്ബി4 എന്ന നിയമം അനുസരിച്ചു അറസ്റ്റ് ചെയ്യപ്പെടുന്നവർക്കു 180 ദിവസം മുതൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 

സുപ്രീം കോടതി വിധി പടുകൂറ്റൻ വിജയമാണെന്നു ടെക്സസ് അറ്റോണി ജനറൽ കെൻ പാക്സ്റ്റൻ പറഞ്ഞു.  

പ്രസിഡന്റ് ബൈഡൻ അതിർത്തിയിൽ നടപടി എടുക്കാത്തതാണ് ടെക്സസിനെ ഈ നിയമം കൊണ്ടുവരാൻ പ്രേരിപ്പിച്ചതെന്നാണ് എയ്ബട്ടിന്റെ വാദം. 

SCOTUS allows Texas law, pending appeal court decision 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക