Image

മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു

അനിൽ മറ്റത്തിക്കുന്നേൽ Published on 20 March, 2024
മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു

ചിക്കാഗോ: 2022 -23 കാലയളവിൽ സെ.മേരീസ് ഇടവകയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സേവനം ചെയ്ത് വിരമിക്കുന്ന
കൈക്കാരന്മാരായ കുഞ്ഞച്ചൻ കുളങ്ങര. അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേ വാലേൽ ,അമൽ കിഴക്കേ കുറ്റ്, പാരീഷ കൗൺസിൽ സെക്രട്ടറിയായി സേവനം ചെയ്ത ജോണിക്കുട്ടി പിള്ള വീട്ടിൽ,  കഴിഞ്ഞ ഏഴു വർഷക്കാലം പാരിഷ് പി.ആർ.ഒ ആയി  സേവനം ചെയ്ത് പിരിയുന്ന സ്റ്റീഫൻ ചൊള്ളമ്പേൽ എന്നിവരെ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പ്രശംസാ ഫലകം നൽകി ആദരിച്ചു.

വി. കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട ഹൃസ്വമായ ചടങ്ങിൽ വച്ചാണ് മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചത്. കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ ക്നാനായ ഇടവക എന്ന നിലക്ക്, ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ദൈനദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നത് വളരെയധികം ശ്രദ്ധയും കരുതലും ആവശ്യമായ ഒരു കാര്യമാണ് എന്നും, തികഞ്ഞ പ്രതിബദ്ധതയോടെയും സേവന സന്നദ്ധതയോടെയും ഈ കർത്തവ്യം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്ത എക്സിക്യൂട്ടീവ് അംഗങ്ങൾക്കും, അവർക്ക് പൂർണ്ണ പിന്തുണ നൽകികൊണ്ട് അവരുടെ സേവനം ഇടവകയ്ക്ക് ലഭ്യമാക്കിയ അവരുടെ കുടുംബാഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.

അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, സെക്രട്ടറി സി. സിൽവേറിയസ് എന്നിവർ പങ്കെടുത്ത ചടങ്ങിന് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ്ജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക