Image

തിങ്കളാഴ്ച ബോണ്ട് നൽകാൻ വഴിയില്ല, ജഡ്‌ജ്‌  'അഴിമതിക്കാരനായ കളിപ്പാവ'യെന്നു ട്രംപ് (പിപിഎം) 

Published on 20 March, 2024
തിങ്കളാഴ്ച ബോണ്ട് നൽകാൻ വഴിയില്ല, ജഡ്‌ജ്‌   'അഴിമതിക്കാരനായ കളിപ്പാവ'യെന്നു ട്രംപ് (പിപിഎം) 

തിങ്കളാഴ്ചയോടെ $454 മില്യൺ ബോണ്ട് ഹാജരാക്കണമെന്നു നിഷ്കർഷിച്ചതിനു ന്യൂ യോർക്ക് ജഡ്‌ജ്‌ ആർതർ എൻകോറോണിനെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് "അഴിമതിക്കാരനായ കളിപ്പാവ" എന്നു വിളിച്ചു. ന്യൂ യോർക്ക് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിന്റെ നിയന്ത്രണത്തിലാണ് ജഡ്‌ജ്‌ എന്നാക്ഷേപിച്ച ട്രംപ്, പറഞ്ഞ സമയത്തു പണം അടയ്ക്കാൻ യാതൊരു വഴിയുമില്ലെന്നു വ്യക്തമാക്കി. 

അതിസമ്പന്നൻ എന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന ട്രംപ് ന്യൂ യോർക്കിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ എൻകോറോൺ വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ പോകുന്നതിനു മുൻപ് ട്രംപ് ബോണ്ട് നൽകണം എന്നതാണ് മൻഹാട്ടൻ സുപ്രീം കോടതി വിധി. ബോണ്ട് കെട്ടിവച്ചില്ലെങ്കിൽ ട്രംപിന്റെ വസ്തുവകകൾ കണ്ടുകെട്ടുമെന്നു ജെയിംസ് താക്കീതു നൽകിയിരുന്നു. അതേപ്പറ്റി ട്രംപിനു ഭയമുണ്ടെന്നു അദ്ദേഹത്തിന്റെ ആക്രോശം സൂചിപ്പിക്കുന്നു. 

അപ്പീൽ കോടതി കേസ് അവസാനിപ്പിച്ചതാണെന്നു ട്രംപ് വാദിക്കുന്നു. എന്നാൽ അഴിമതിക്കാരനായ ജഡ്‌ജ്‌ അതു സ്വീകരിക്കുന്നില്ല. ഇത് തിരഞ്ഞെടുപ്പിൽ ഇടപെടലാണ്. 

ബോണ്ട് തുകയ്ക്കു 30 സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ലഭിച്ചില്ലെന്ന് ട്രംപിന്റെ അഭിഭാഷകർ കോടതിയിൽ എഴുതി കൊടുത്തിട്ടുണ്ട്. വസ്തുവകകൾ വിറ്റു പണമുണ്ടാക്കാൻ ശ്രമിച്ചാൽ അതു ഭീമമായ നഷ്ടത്തിൽ കലാശിക്കും. 

Trump rages at Engoron 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക