Image

സി എസ് യുവിന്റെ 'ജാതി' വ്യവസ്ഥയ്ക്ക്  എതിരെ പ്രഫസർമാർ അപ്പീൽ നൽകി (പിപിഎം) 

Published on 20 March, 2024
സി എസ് യുവിന്റെ 'ജാതി' വ്യവസ്ഥയ്ക്ക്   എതിരെ പ്രഫസർമാർ അപ്പീൽ നൽകി (പിപിഎം) 

കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (സി എസ് യു) സംരക്ഷണം ഉറപ്പാക്കുന്ന വിഭാഗങ്ങളിൽ 'ജാതി' ഉൾപ്പെടുത്തിയത് ഇന്ത്യൻ-ഹിന്ദു വിദ്യാർഥികളെയും ജീവനക്കാരെയും ഒറ്റപ്പെടുത്താനാണെന്നു ആരോപിച്ചു പ്രഫസർമാരായ സുനിൽ കുമാർ, പ്രവീൺ സിൻഹ എന്നിവർ ഫെഡറൽ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. അതു ഭരണഘടനാ വിരുദ്ധമാണെന്ന് അവർ വാദിക്കുന്നു. 

കഴിഞ്ഞ വർഷം 21നു അപേക്ഷകൾ തള്ളിയതിനെതിരെയാണ് അപ്പീൽ. സി എസ് യു 'ജാതി' നിർവചിക്കാത്തതു കൊണ്ടു ഭരണഘടനാപരമായി നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയ പ്രഫസർമാർ, കോടതി തീർപ്പു അനുചിതമാണെന്നു വാദിക്കുന്നു. 

ഹിന്ദു മതത്തിൽ ജാതി വ്യവ്‌സഥ ഇല്ലെന്നു അവർ ചൂണ്ടിക്കാട്ടുന്നു. 

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) മാനേജിംഗ് ഡയറക്‌ടർ സമീർ കൽറ പറഞ്ഞു: യൂണിവേഴ്സിറ്റി 'ജാതി' ചേർത്തതു കരുതിക്കൂട്ടി ഹിന്ദുക്കളെ ലക്‌ഷ്യം വയ്ക്കാനും ഹിന്ദു മതത്തെ ഭരണഘടന അനുവദിക്കാത്ത വിധം വ്യാഖ്യാനിക്കാനുമാണ്. ഈ അപ്പീൽ സുനിൽ കുമാറിന്റെയും പ്രവീൺ സിന്ഹയുടെയും മാത്രം ഭരണഘടനാ അവകാശങ്ങൾ ഉറപ്പിക്കാനുള്ളതല്ല. കാലിഫോർണിയയിലെ എല്ലാ ക്യാമ്പസുകളിലും ഹിന്ദു വിദ്യാർഥികൾക്കും അധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കാൻ കൂടിയാണ്." 

CSU professors appeal in 'caste' clause case 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക