Image

എഡിസണിൽ കാർ റാഞ്ചാനുള്ള  ശ്രമം ഇന്ത്യൻ യുവാവ് പരാജയപ്പെടുത്തി

Published on 20 March, 2024
എഡിസണിൽ കാർ റാഞ്ചാനുള്ള   ശ്രമം ഇന്ത്യൻ യുവാവ് പരാജയപ്പെടുത്തി

പ്രസിദ്ധ സൂപ്പർമാർക്കറ്റ് ശൃംഖലയായ പട്ടേൽ ബ്രതെഴ്സ്‌ ഉടമ കൗശിക് പട്ടേലിന്റെ മകന്റെ വിലപിടിച്ച കാർ തട്ടിയെടുക്കാൻ ന്യൂ ജഴ്സിയിലെ എഡിസണിൽ നടന്ന ശ്രമം വിഫലമായി. ഓക് ട്രീ റോഡിലുള്ള സൂപ്പർമാർക്കറ്റിന്റെ പാർക്കിങ്ങിൽ എസ് യു വി നിർത്തി യുവാവ് ഇറങ്ങുമ്പോഴാണ് മാർച്ച് 15നു വൈകിട്ട് അഞ്ചു മണിയോടെ മൂന്നു പേർ ചേർന്നു പട്ടാപ്പകൽ ആക്രമണം നടത്തിയത്. 

മുഖം മൂടി വച്ച മൂന്നു പേർ യുവാവിനെ പിടിച്ചിറക്കി കാർ തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവാവിന്റെ തലയ്ക്കു അടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ ശക്തമായി ചെറുത്തു നിൽക്കുന്നു. 

യുവാവ് കടയിൽ പാഞ്ഞു കയറി പോലീസിനെ വിളിക്കുന്നത് കാണാം. കാറിന്റെ താക്കോൽ അയാളുടെ പോക്കറ്റിൽ ആയിരുന്നതു കൊണ്ടു അക്രമികൾക്ക് അതു റാഞ്ചാൻ കഴിഞ്ഞില്ല. 

കൗമാരക്കാരുടെ കുറ്റകൃത്യങ്ങളെ ഊർജിതമായി നേരിടുമെന്നു എഡിസൺ മേയർ സാം ജോഷി പറഞ്ഞു. വിലപിടിച്ച കാറുകൾ മോഷണം പോകുന്നതു പതിവായി. 

രാജ്യവ്യാപകമായി കാർ മോഷണം നടക്കുന്നത് കണക്കിലെടുത്തു ബൈഡൻ ഭരണകൂടവും നടപടികൾ എടുക്കണമെന്നു ജോഷി പറഞ്ഞു. 

Edison youth foils carjackers 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക