Image

യുഎസിലും കാനഡയിലുമായി 1,000 ക്ഷേത്രങ്ങൾ കടന്നു പോകുന്ന രഥ യാത്ര മാർച്ച് 25ന്  (പിപിഎം) 

Published on 20 March, 2024
യുഎസിലും കാനഡയിലുമായി 1,000 ക്ഷേത്രങ്ങൾ  കടന്നു പോകുന്ന രഥ യാത്ര മാർച്ച് 25ന്  (പിപിഎം) 

അമേരിക്കയിലും കാനഡയിലുമായി അറുപതോളം ദിവസങ്ങൾ നീളുന്ന റാം മന്ദിർ രഥ യാത്ര സംഘടിപ്പിക്കാൻ വിശ്വഹിന്ദു പരിഷദ് അമേരിക്കയും വിശ്വഹിന്ദു പരിഷദ് കാനഡയും തീരുമാനിച്ചു. ആയിരത്തോളം ക്ഷേത്രങ്ങളിൽ യാത്ര എത്തും.

യുഎസിൽ 851 ഹൈന്ദവ ക്ഷേത്രങ്ങളും കാനഡയിൽ 150 ക്ഷേത്രങ്ങളും കടന്നു പോകുന്ന യാത്ര മാർച്ച് 25നു ആരംഭിക്കുന്നത് ഇലിനോയിൽ ഷുഗർ ഗ്രോവിലുള്ള വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്ക ഹിന്ദു സെന്ററിൽ നിന്നാവും. 

ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ ശില്പങ്ങൾ രഥത്തിൽ ഉണ്ടായിരിക്കും. 

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്‌ഠ കർമത്തിൽ നിന്നുള്ള പ്രസാദവും അക്ഷതും ഭക്തജനങ്ങൾക്കു നേരിട്ടു നൽകും. 

ഹനുമാൻ ജയന്തി ദിനത്തിൽ ഷുഗർ ഗ്രൊവിൽ യാത്ര സമാപിക്കും. 

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: yatra.rammandir2024.org

Radha yatra set in US, Canada 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക