Image

ട്വന്റ്റി-20   സാരഥി സാബു എം. ജേക്കബിന് 23  ശനിയാഴ്ച അമേരിക്കന്‍ മലയാളികള്‍ ന്യൂയോര്‍ക്കില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു

മാത്യുക്കുട്ടി ഈശോ Published on 20 March, 2024
 ട്വന്റ്റി-20   സാരഥി സാബു എം. ജേക്കബിന് 23  ശനിയാഴ്ച അമേരിക്കന്‍ മലയാളികള്‍ ന്യൂയോര്‍ക്കില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു

ന്യൂയോര്‍ക്ക്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തില്‍ കേരളത്തില്‍ തരംഗമായി മാറിയ ട്വന്റ്റി-20 പാര്‍ട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നില്‍ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ കണ്ണില്‍ കരടായും പേടിസ്വപ്നമായും മാറിയിരിക്കുകയാണ് ഇപ്പോള്‍ സാബു എം. ജേക്കബ്. അമേരിക്കന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ചെറിയ കുട്ടികളുടെ ബ്രാന്‍ഡഡ് വസ്ത്രങ്ങളായ കാര്‍ട്ടെര്‍സ് (Carter's), ഗെര്‍ബെര്‍ (Gerber), മദര്‍ കെയര്‍ (Mothercare), ജോക്കി (Jockey), കോള്‍സ് (Kohl's), ടോയ്സ്-ആര്‍ (Toys-R) തുടങ്ങിയ ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ നിര്‍മ്മാതാവാണ് കിറ്റക്‌സ് സാബു എന്നറിയപ്പെടുന്ന സാബു എം. ജേക്കബ്. എന്നാല്‍ വസ്ത്രനിര്‍മ്മാതാവ് എന്നതിലുപരി കേരള സംസ്ഥാനത്തിന്റെ രക്ഷകനായി മാറുവാന്‍ പ്രാപ്തിയുള്ള ജനനായകനായും ട്വന്റ്റി-20 പാര്‍ട്ടിയുടെ സാരഥിയായുമാണ് സാബു ഇപ്പോള്‍ മലയാളികളുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുന്നത്.

  ചുരുങ്ങിയ കാലം കൊണ്ട് എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന പഞ്ചായത്ത് സ്വര്‍ഗ്ഗതുല്യമായ ഒരു പഞ്ചായത്താക്കി മാറ്റുവാന്‍ സാധിച്ച ട്വന്റി-20  എന്ന പ്രസ്ഥാനത്തിന് അതുപോലുള്ള മഹത്തായ കാര്യങ്ങള്‍ കേരളം മുഴുവന്‍ നാടപ്പിലാക്കാമെന്നും കേരളത്തിന് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പേര് അന്വര്‍ഥമാക്കുവാനും സാധിക്കും എന്ന് പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു കാണിച്ച പാര്‍ട്ടിയുടെ നായകനാണ് സാബു.  അമേരിക്കന്‍ മലയാളികള്‍ക്കും തങ്ങളുടെ സ്വന്തം മാതൃ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പോക്കും അവസ്ഥയും മനോവിഷമം ഉണ്ടാക്കുന്നവയാണ്. നമ്മുടെ സ്വന്തം നാടിനെ എങ്ങനെ കരകയറ്റാമെന്നും നന്നാക്കിയെടുക്കാമെന്നും പ്രവാസി മലയാളികള്‍ ആശങ്കപ്പെടാറുണ്ട്. അതിന് അത്താണിയായി തീരാവുന്ന ഒരു പ്രസ്ഥാനമാണ് ട്വന്റി-20 എന്ന് ഭൂരിപക്ഷം പേരും ചിന്തിക്കുന്നു.

ഈ അവസരത്തിലാണ് ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡിലുള്ള അമേരിക്കന്‍ മലയാളികള്‍ സാബു എം. ജേക്കബിന് മാര്‍ച്ച് 23  ശനിയാഴ്ച വൈകിട്ട് 5:30-ന് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ (Kerala Center, 1824 Fairfax Street, Elmont, NY  11003) സ്വീകരണം നല്‍കുന്നത്. പ്രസ്തുത സ്വീകരണ യോഗത്തിലേക്ക് കേരളത്തെ സ്‌നേഹിക്കുന്ന നല്ലവരായ എല്ലാ മലയാളികളും എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. സ്വീകരണ യോഗം സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

 

Join WhatsApp News
Well Wisher 2024-03-20 22:20:17
Welcome Kitex Sabu to US
കറുത്തമ്മ 2024-03-20 22:43:42
കൊച്ചുമുതലാളി എന്തിനാ അമേരിക്കയിൽ വരുന്നത്? ഇവിടത്തെ കച്ചവടമൊക്കെ നല്ല നിലയിലാണല്ലോ.
വെളുത്തമ്മ 2024-03-21 01:36:09
എന്താ കൊച്ചുമുതലാളിക്ക് അമേരിക്കയിൽ വന്നുകൂടേ? അമേരിക്ക വീസ കൊടുത്താൽ ഏതു കറുത്തമ്മക്കും വെളുത്തമ്മയ്ക്കും വരാം.
പരീക്കുട്ടി . 2024-03-21 02:51:42
അദ്ദേഹവും ഭാര്യയും രണ്ടു മക്കളും കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കൻ ഗ്രീൻകാർഡ് ഹോൾഡേഴ്സ് ആണ്. പിന്നെ ഈ സ്വീകരണം വെറുതേ ഒരു തമാശ . ഫൊക്കാനാ പ്രെസിടെന്റിനു കേരള മുഖ്യമന്ത്രിയുടെ തോളത്തു കൈയിടാമെങ്കിൽ സാബുച്ചായൻ അമേരിക്കൻ പ്രേസിടെന്റിന്റെ തോളത്തു കൈയിടും . അല്ല പിന്നെ.
Philip Abraham 2024-03-22 05:23:09
Welcome Sabu M Jacob to USA. He is something good for the people of Kerala. Great 👍
Thomaskutty 2024-03-22 12:56:06
ആറ്റം ബോബുമായിട്ടാണ് വരുന്നത് , ജാഗ്രതെ !!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക