Image

സാന്‍ഹോസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിക്ക് പുതു നേതൃത്വം

Published on 20 March, 2024
 സാന്‍ഹോസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിക്ക് പുതു നേതൃത്വം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ പുതിയ ഭാരവാഹികള്‍ ഫെബ്രുവരിയില്‍ സ്ഥാനം ഏറ്റു. ഇടവകയില്‍ വികാരി ഫാദര്‍ ജെമി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ കൂടിയ പാരിഷ് കൗണ്‍സില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍: ജോസ് മാമ്പിള്ളില്‍, റോബിന്‍ ഇലഞ്ഞിക്കല്‍, ഗോഡ്‌സണ്‍ ആകശാല (കൈക്കാരന്മാര്‍), താര മാവേലി (പാരിഷ് സെക്രട്ടറി), ജോപ്പന്‍ മാറനാട്ട് (അക്കൌണ്ടന്റ്), അമോല്‍ ചെറുകര (പി ആര്‍ ഒ), ജോ പുളിക്കല്‍(ഓഡിറ്റര്‍), അനില്‍ കണ്ടാരപ്പള്ളില്‍, ടോമി പഴേമ്പള്ളില്‍ (പാസ്റ്റര്‍ കൗണ്‍സില്‍ മെംബേര്‍സ്).

വാര്‍ഡ് മെമ്പര്‍മാര്‍: ബേബി എടത്തില്‍, ജേക്കബ് കൊച്ചിന്‍തെടം, ജെയ്‌സണ്‍ നടക്കുഴക്കല്‍ (Principal CCD), ജെയിംസ് കല്ലടാന്തിയില്‍, ജിന്‍സി കളപുറത്തട്ടേല്‍, മാത്യു തുരുത്തേല്‍പീടികയില്‍, സെല്‍ബി മഠത്തിലേട്ടു, റ്റാന്യ കുടിലില്‍ (യൂത്ത് റെപ്രെസെന്ററ്റീവ്).

പുതുതായി തിരഞ്ഞെടുക്കപെട്ട എല്ലാവര്‍ക്കും ഇടവക വികാരി ഫാദര്‍ ജെമി പുതുശ്ശേരി എല്ലാവിധ ആശംസകളും അറിയിച്ചു. അതോടൊപ്പം സ്ഥാനം ഒഴിയുന്ന കൈകാരന്മാര്‍ ജോയ് തട്ടായത്ത്, മാത്യു തുരുത്തേല്‍പീടികയില്‍, ജോബിന്‍ കുന്നശ്ശേരി, ജോസ് വലിയപറമ്പില്‍, കുഞ്ഞുമോന്‍ ചെമ്മരപ്പള്ളില്‍ (അക്കൌണ്ടന്റ്) എന്നിവര്‍ക്കും മറ്റു മെമ്പേഴ്‌സനും അവരുടെ നിസ്വാര്‍ഥം ആയ സേവനങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക