Image

ജെകോം എന്‍.ആര്‍.ഐ ബിസിനസ് ഐക്കൺ പുരസ്‌കാരം തോമസ് മൊട്ടക്കലിന്

Published on 20 March, 2024
ജെകോം എന്‍.ആര്‍.ഐ ബിസിനസ് ഐക്കൺ  പുരസ്‌കാരം തോമസ് മൊട്ടക്കലിന്

ജയ്‌സിസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആലപ്പുഴ ടേബിള്‍ എന്‍. ആര്‍. ഐ Business Icon പുരസ്‌കാരം അമേരിക്കന്‍ വ്യവസായിയും യു.എസ് എ ആസ്ഥാനമായുള്ള തോമാര്‍ ഗ്രൂപ്പിന്റെ സാരഥിയുമായ തോമസ് മൊട്ടക്കലിന് സാമൂഹ്യ പ്രവര്‍ത്തക നിഷ ജോസ്.കെ മാണി സമ്മാനിച്ചു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍  അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍  പ്രസിഡന്റ് ആയ തോമസ് മൊട്ടയ്ക്കല്‍ നോര്‍ത്ത് അമേരിക്കയിലെ കേരള ചേംബര്‍ ഓഫ് കോമ്മേഴ്സിന്റെ സ്ഥാപകനാണ്. നിര്‍മാണ മേഖല ഉള്‍പ്പെടെ നിരവധി  സംരഭങ്ങളില്‍ വേരോട്ടമുള്ള ബഹു രാഷ്ട്ര കമ്പനി ആയ തോമാര്‍ ഗ്രൂപ്പ് അമേരിക്ക കൂടാതെ ഇന്ത്യയിലും യു. എ. ഇ ലുമായി നിരവധി പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.


ആലപ്പുഴ റമദാ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ജയ്‌സിസ് ചേമ്പര്‍ ഓഫ് കോമേഴ്സ് ആലപ്പുഴ ടേബിള്‍ ചെയര്‍മാന്‍ നസീര്‍ സലാം അധ്യക്ഷം വഹിച്ചു. സംരംഭകര്‍ക്കായി നടന്ന ബിസിനസ് വര്‍ക്ക് ഷോപ്പ് തോമസ് മൊട്ടക്കല്‍ ഉല്‍ഘാടനം ചെയ്തു.

ജയ്‌സിസ് ചേമ്പര്‍ സോണ്‍ ചെയര്‍മാന്‍ ഉണ്ണി കൃഷ്ണന്‍ കര്‍ത്താ, ജെ. സി. ഐ സോണ്‍ പ്രസിഡന്റ് അഷ്റഫ് ഷെരീഫ്, വൈസ് പ്രസിഡന്റ് ഡോ. ഷബിന്‍ ഷാ വ്യവസായി ജോണ്‍ സി. നെരോത്ത് പ്രവാസി വ്യവസായി ഹരീസ് രാജ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജെ. സി.ഐ ഇന്ത്യ നാഷണല്‍ ട്രയ്‌നര്‍ നിധിന്‍ കൃഷ്ണ വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്‍കി.

 

ജെകോം എന്‍.ആര്‍.ഐ ബിസിനസ് ഐക്കൺ  പുരസ്‌കാരം തോമസ് മൊട്ടക്കലിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക