Image

ഇറാൻ മുൻ  ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയെ കാനഡ നാടുകടത്തി

Published on 21 March, 2024
ഇറാൻ മുൻ  ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയെ കാനഡ നാടുകടത്തി

ഓട്ടവ : ഇറാൻ മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയെ നാടുകടത്താൻ കാനഡയിലെ ഇമിഗ്രേഷൻ ട്രിബ്യൂണൽ (ഐആർബി) ബുധനാഴ്ച ഉത്തരവിട്ടു. 2022-ൽ സ്വീകരിച്ച ഉപരോധത്തിന് കീഴിൽ കാനഡയിൽ നാടുകടത്തുന്ന ഇറാനിയൻ ഭരണകൂടത്തിലെ രണ്ടാമത്തെ മുതിർന്ന അംഗമാണ് മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയായ സെയ്ദ് സൽമാൻ സമാനി.

ഇറാൻ വൈസ് പ്രസിഡൻ്റിൻ്റെ സാങ്കേതിക ഉപദേഷ്ടാവ് മജിദ് ഇറാന്മനേഷിനെതിരെ ഫെബ്രുവരി 2-ന് പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവിനെ തുടർന്നാണ് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് തീരുമാനം. ഇതിനിടെ കാനഡയിൽ പിടിക്കപ്പെട്ട മൂന്നാമത്തെ ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥനെയും നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇദ്ദേഹത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക