Image

നെല്ലൈ മുബാറക് ദിണ്ടിഗലില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി

Published on 21 March, 2024
നെല്ലൈ മുബാറക് ദിണ്ടിഗലില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്ഡിപിഐ മല്‍സരിക്കുന്ന ഏക മണ്ഡലമായ ദിണ്ടിഗല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക് സ്ഥാനാര്‍ഥിയാവും. അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഇവിടെ മല്‍സരിക്കുന്നത്. ഡിഎംകെ മുന്നണിയില്‍ മല്‍സരിക്കുന്ന സിപിഎമ്മിലെ ആര്‍ സച്ചിതാനന്ദനാണ് പ്രധാന എതിര്‍സ്ഥാനാര്‍ഥി.

തിരുനെല്‍വേലി പാളയംകോട്ട സ്വദേശിയായ മുബാറകിന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാളയംകോട്ട മണ്ഡലത്തില്‍ നിന്ന്് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുബാറക് 12,241 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക