Image

'നോ വോട്ട് ടു ബി.ജെ.പി'; സമൂഹ മാധ്യമങ്ങളില്‍ കാമ്പയിൻ

Published on 21 March, 2024
 'നോ വോട്ട് ടു ബി.ജെ.പി'; സമൂഹ മാധ്യമങ്ങളില്‍ കാമ്പയിൻ

മോദി സർക്കാർ രാജ്യത്തെ പിന്നാക്കം കൊണ്ടുപോയ വിവിധ കാരണങ്ങള്‍ ഉയർത്തിക്കാട്ടി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കാമ്ബയിൻ.

'നോ വോട്ട് ടു ബി.ജെ.പി' ഹാഷ്ടാഗ് എക്‌സില്‍ (ട്വിറ്റർ) വൈറലാണ്. 77,600ലധികം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരടക്കം കാമ്ബയിനില്‍ പങ്കെടുക്കുന്നുണ്ട്. യു.എസ്, ജർമനി, ഫിൻലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ വെച്ച്‌ നോ വോട് ടു ബിജെപി ബോർഡുകളുമായി യുവതീ യുവാക്കള്‍ നില്‍ക്കുന്ന വീഡിയോയടക്കം പുറത്തുവന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക