Image

സമൂഹ മാധ്യമങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിലക്കിയതിൽ പ്രതിഷേധം : ഉത്തരവ് പിന്‍വലിച്ചു

Published on 21 March, 2024
സമൂഹ മാധ്യമങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിലക്കിയതിൽ   പ്രതിഷേധം : ഉത്തരവ് പിന്‍വലിച്ചു

രോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി.

ഭരണപരമായ കാരണത്താലാണ് സർക്കുലർ പിന്‍വലിച്ചിരിക്കുന്നതെന്നണ് വിശദീകരണം. സർക്കുലറില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റേയും (കെജിഎംഒഎ) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും (ഐഎംഎ) ഭാഗത്തുനിന്ന് വിമർശനം ഉയർന്നിരുന്നു.

പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കാതെയും പോസ്റ്റുകള്‍ ഇടുന്നതിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകള്‍ക്ക് മറുപടിയായാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സർക്കുലർ പുറത്തിറക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക