Image

സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം ചേര്‍ത്തത് സ്ഥാപനത്തിന് കളങ്കം: ഭാരവാഹികള്‍

Published on 21 March, 2024
സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം ചേര്‍ത്തത് സ്ഥാപനത്തിന് കളങ്കം: ഭാരവാഹികള്‍

തൃശൂർ: സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്‌താവനകളും പ്രതികരണങ്ങളും നിലപാടുകളും പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്‌ണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.

ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം പ്രസ്‌താവനയിൽ പറഞ്ഞു.

കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്‌ണന്‌ എതിരെയായിരുന്നു സത്യഭാമയുടെ പരാമർശം. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല”- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്‌താവന.
പ്രസ്താവനയുടെ പൂർണരൂപം:

"കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്‌താവന കളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്‌താവിക്കുന്നു’

Join WhatsApp News
ജഡം: വെളുപ്പ് എന്നെ വിട്ടു കറുപ്പേ നീ എന്നിൽ വീഴാനും ഞാനെന്തു ചെയ്തു , ആത്‌മാവ്‌ : എന്നിൽ നിറമില്ലല്ലോ 2024-03-21 17:28:50
കറുത്ത കുരങ്ങിൽ നിന്നോ വെളുത്ത കുരങ്ങിൽ നിന്നോ എന്ന് വെളുത്തതും കറുത്തതും ആയ മനുഷ്യർ എങ്ങനെ ഉണ്ടായതിൽ നിരീശ്വരന്മ്മാരുടെ നിരീക്ഷണം പ്രതീഷിക്കുന്നു. മതത്തില് ഈ രണ്ടു കിടുപടിയും ഉള്ളതുകൊണ്ട് അവിടെ അവരും ഒരു അഭിപ്രായം പറയാൻ വരില്ല. ജാതി ഉപ ജാതിയിലിമില്ല . രാഷ്ട്രയത്തിൽ ഒട്ടുമേയില്ല , വോട്ട് അതിനു നിറം വയ്ക്കാൻ പറ്റില്ല . ആവശ്യങ്ങളനുസരിച്ചു ഇരുട്ടിനെയും ,വെളിച്ചത്തെയും ആഗ്രഹിക്കുന്നവർ ഇരുകൂട്ടരിലും ഉള്ളത് പോലെ ചില സമയത്തു വെറുക്കുന്നവരും ധാരാളമുണ്ട്. കറുപ്പിലും വെളുപ്പിലും നിറങ്ങൾ ഉണ്ട് ,ഒന്ന് ഉൾകൊള്ളുന്നു മറ്റൊന്ന് നിര്ഗളിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക