Image

പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു, പ്രചാരണത്തിന് പണമില്ലെന്ന് കോണ്‍ഗ്രസ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരവിപ്പിക്കലെന്ന് രാഹുല്‍ ഗാന്ധി

Published on 21 March, 2024
പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു, പ്രചാരണത്തിന് പണമില്ലെന്ന് കോണ്‍ഗ്രസ്:  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരവിപ്പിക്കലെന്ന്  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരവിപ്പിക്കലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍, ഞങ്ങള്‍ക്ക് ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ല ഞങ്ങള്‍ക്ക് പരസ്യങ്ങള്‍ ചെയ്യാനോ ഞങ്ങളുടെ നേതാക്കളെ എവിടെയും അയക്കാനും കഴിയുന്നില്ല. ഇത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഒരുമാസമാണ് നഷ്ടമായത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ ക്രിമിനല്‍ നടപടിയാണിതെന്നും രാഹുല്‍ ആരോപിച്ചു. 'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ആശയം നുണയായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറി', രാഹുല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക