Image

ഹോളി ആഘോഷിക്കുന്നതൊക്കെക്കൊള്ളാം പക്ഷേ, കാവേരിയിലെ വെള്ളം ഉപയോഗിക്കരുത്: ബംഗളൂരുവില്‍ കര്‍ശന നിര്‍ദേശം

ദുര്‍ഗ മനോജ് Published on 22 March, 2024
 ഹോളി ആഘോഷിക്കുന്നതൊക്കെക്കൊള്ളാം പക്ഷേ, കാവേരിയിലെ വെള്ളം ഉപയോഗിക്കരുത്: ബംഗളൂരുവില്‍ കര്‍ശന നിര്‍ദേശം

ഹോളി ആഘോഷങ്ങള്‍ക്കായി നഗരം തയ്യാറെടുക്കുമ്പോള്‍ ജലക്ഷാമം രൂക്ഷമാകുന്ന ബംഗളൂരു വെള്ളം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ഹോളിയുടെ ഭാഗമായി നിരവധി ഹോട്ടലുകളില്‍ പൂള്‍ പാര്‍ട്ടികളും റെയ്ന്‍ ഡാന്‍സുമെല്ലാം പ്ലാന്‍ ചെയ്യുന്നുണ്ട്. അതിനായി കാവേരിയിലെ ജലമോ കുഴല്‍ക്കിണറുകളിലെ ജലമോ ഉപയോഗിക്കരുതെന്നാണ് വാട്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

ബംഗളൂരു നേരിടുന്നത് ചരിത്രത്തിലെ തന്നെ വലിയ ജലദൗര്‍ലഭ്യമാണ്. ഇത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണം പ്രധാനമാണെന്ന് ഗവണ്‍മെന്റ് പറയുന്നു. ഹോളി, സാംസ്‌കാരികമായി പ്രാധാന്യമുള്ള ആഘോഷമാണ്. വീടുകളിലും താമസസ്ഥലങ്ങളിലും ഹോളി ആഘോഷിക്കുന്നതിനോട് എതിര്‍പ്പുമില്ല. അതുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ നടത്തുന്നതിനും വിലക്കുകള്‍ ഇല്ല. എന്നാല്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടുമ്പോള്‍ പൂള്‍ പാര്‍ട്ടികളും റെയ്ന്‍ ഡാന്‍സും നടത്തുന്നതിനോടാണ് വിയോജിപ്പ് ഉള്ളത്. ബംഗളൂരുവിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുദ്ധീകരിച്ച വെള്ളം തന്നെ ഉപയോഗിക്കണമെന്നും, ശുദ്ധീകരിക്കാത്ത പൈപ്പുവെള്ളം ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ ഒരു ഭാഗത്ത് ഉയരുമ്പോഴും ബംഗളൂരുവില്‍ വമ്പന്‍ ഹോട്ടലുകള്‍ പൂള്‍ പാര്‍ട്ടികളും റെയ്ന്‍ ഡാന്‍സും നടത്താന്‍, ലക്ഷ്യമിടുന്നുവെന്നാണ് വാര്‍ത്തകള്‍.
പൂള്‍ സൗകര്യവും ഡി ജെ പാര്‍ട്ടിയും ഉള്ള ഹോളി ആഘോഷത്തിനുള്ള ടിക്കറ്റിന് വളരെ കുറഞ്ഞ നിരക്കാണ് ടിക്കറ്റിനുള്ളത്. 49 രൂപ മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ് എന്നു പറയുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം എത്രകണ്ട് നടപ്പാക്കുമെന്ന് കണ്ടറിയണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക