Image

മോദിക്ക് അധികാരത്തിന്റെ അഹങ്കാരം:  സുനിത കേജ്രിവാള്‍

Published on 22 March, 2024
മോദിക്ക് അധികാരത്തിന്റെ അഹങ്കാരം:  സുനിത കേജ്രിവാള്‍

ന്യൂഡല്‍ഹി:  അരവിന്ദ് കേജ്രിവാളിനെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് നരേന്ദ്ര മോദി അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സുനിതയുടെ പ്രതികരണം. 'മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്.

നരേന്ദ്ര മോദി എല്ലാവരെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാമെന്നും അവര്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക