Image

മോസ്കോ ആക്രമണത്തിൽ മരണം 60 ആയി; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം അവകാശപ്പെട്ടു (പിപിഎം)  

Published on 23 March, 2024
മോസ്കോ ആക്രമണത്തിൽ മരണം 60 ആയി; ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം അവകാശപ്പെട്ടു (പിപിഎം)  

മോസ്കോയിലെ ക്രോക്കസ് സിറ്റി ഹോളിൽ വെള്ളിയാഴ്ച സംഗീത പരിപാടിക്കിടയിൽ ഇന്ത്യ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. ഭീകരാക്രമണം ആയിരുന്നുവെന്നു റഷ്യൻ അന്വേഷണ ഏജൻസി ഐ സി ആർ സ്ഥിരീകരിച്ചപ്പോൾ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു. 

മരണ സംഖ്യ ഇനിയും ഉയരാമെന്നു ഐ സി ആർ പറഞ്ഞു. നൂറിലധികം പേർ ആശുപത്രികളിലുണ്ട്. 

റഷ്യയ്ക്കു ഇസ്ലാമിക ഭീകര ഭീഷണിയുള്ളതു ചെച്‌നിയയിൽ മാത്രമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശ വാദം സ്ഥിരീകരിച്ചിട്ടില്ല.  

അജ്ഞാതരായ അഞ്ചു പേർ തോക്കുകളുമായി കടന്നു വെടിവയ്ക്കുകയായിരുന്നുവെന്നു ഐ സി ആർ പറഞ്ഞു. ഹോളിനു തീ വയ്ക്കുകയും ചെയ്തു. 

മോസ്കോ നഗര പരിധിക്കു പുറത്തുള്ള ഹോളിൽ പ്രസിദ്ധരായ പിക്‌നിക്ക് ബാൻഡിന്റെ പരിപാടി നടക്കുമ്പോഴാണ് രാത്രി എട്ടു മണിയോടെ ആക്രമണം ഉണ്ടായത്.  ഓടിപ്പോകാൻ ശ്രമിച്ചവരെയും അക്രമികൾ വെടിവച്ചിട്ടുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു.

ഭീകരമായ കുറ്റകൃത്യത്തെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിനു കടമയുണ്ടെന്നു റഷ്യൻ വിദേശകാര്യ വകുപ്പു പറഞ്ഞു.

യുഎസ് നാഷനൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബി പറഞ്ഞു. "ഭീകരം. ദൃശ്യങ്ങൾ കാണാൻ തന്നെ കഴിയുന്നില്ല." 

വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്നിടത്തു ആക്രമണം ഉണ്ടാകാമെന്നു യുഎസ് താക്കീതു നൽകിയിരുന്നുവെന്നു മറ്റൊരു വക്താവായ അഡ്രിയാൻ വാട്സൺ പറഞ്ഞു. 


Moscow toll mounts, IS claims attack 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക