Image

മദ്യനയക്കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് 55 കോടി നൽകി; ആരോപണവുമായി എഎപി

Published on 23 March, 2024
മദ്യനയക്കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി  ഇലക്ടറല്‍ ബോണ്ടിലൂടെ   ബിജെപിക്ക് 55 കോടി നൽകി;   ആരോപണവുമായി എഎപി

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് പണം നൽകിയെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഇതിന് പിന്നാലെ ഇയാൾ കേസിൽ മാപ്പുസാക്ഷിയാവുകയും ചെയ്തുവെന്ന് എഎപി നേതാവ് ആരോപിച്ചു.

ചോദ്യം ചെയ്യലിനു ശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടുമാറ്റി. 

ശരത് ചന്ദ്ര റെയ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ  മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികൾക്കു വിശ്വാസ്യതയില്ല. ജയിൽ വാസത്തിനു ശേഷമാണ് അദ്ദേഗം നിലപാട് മാറ്റിയത്.എഎപി നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി. ഇലക്‌ടറൽ‌ ബോണ്ട് വഴി മുഴുവൻ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്.

കെജ്‌രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നും അവര്‍ ആരോപിച്ചു. പിന്നാലെ മദ്യനയ കേസിൽ മാപ്പുസാക്ഷിയായി. ബിജെപിക്ക് ഇയാൾ 34 കോടി ബോണ്ടിലൂടെ നല്‍കിയെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ 55 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് ശരത് ചന്ദ്ര റെഡ്ഡി നല്‍കിയതെന്ന് എഎപി നേതാവ് ആരോപിച്ചു

മദ്യനയ കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്നും ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ എഎപി നേതാവ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക