Image

ഹിമാചലിലെ ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

Published on 23 March, 2024
ഹിമാചലിലെ ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്ത ഹിമാചല്‍ പ്രദേശിലെ ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീ കോണ്‍ഗ്രസ് അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്.

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ച വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

ആശിഷ് ശര്‍മ, ഹോഷിയാര്‍ സിങ്, കെഎല്‍ ഠാക്കൂര്‍ തുടങ്ങിയ മൂന്ന സ്വന്ത്ര എംഎല്‍എമാര്‍ ഇന്നലെ നിയമസഭ അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് മൂവരും സ്വതന്ത്രരായി മത്സരിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ മൂവരും പിന്തുണയ്ക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക