Image

ട്യൂഷന് വന്ന 10 വയസുകാരിയെ വളർത്തുനായ കടിച്ചു; അധ്യാപികയ്ക്കെതിരെ കേസ്

Published on 23 March, 2024
ട്യൂഷന് വന്ന 10 വയസുകാരിയെ വളർത്തുനായ കടിച്ചു; അധ്യാപികയ്ക്കെതിരെ കേസ്

ആലപ്പുഴ: ട്യൂഷന് വന്ന പത്തുവയസുകാരിയെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ കേസ്. മാരാരിക്കുളം സ്വദേശി ദേവികയ്‌ക്കെതിരെയാണ് മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 16-ാം തീയതി വൈകുന്നേരമാണ്  സംഭവം.

ട്യൂഷൻ കഴിഞ്ഞിറങ്ങിയ കുട്ടിയെ തുടൽ പൊട്ടിച്ചെത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. കുട്ടിയുടെ അമ്മ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ നായ ആക്രമിക്കുന്നതാണ് കണ്ടത്. നിലവിളി കേട്ട് നാട്ടുകാരും ഓടിക്കൂടി. കുട്ടിയുടെ വലതുകാലിലും കാല്‍പാദത്തിലും ഇടതുകാല്‍ മുട്ടിലും ഇടുപ്പിലും നായയുടെ കടിയേറ്റു. ദേവികയുടെ സഹോദരിയാണ് നായയെ വളര്‍ത്തുന്നത്. ഇവര്‍ എത്തി നായയെ കൂട്ടിലാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക